‘ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു’ ഇങ്ങനെ ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ധർമ്മജന്റെ വിവാഹം: രമേശ് പിഷാരടി


നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ വിവാഹത്തെക്കുറിച്ച് സുഹൃത്തായ രമേശ് പിഷാരടി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ‘ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു’ ഇങ്ങനെ ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ധർമ്മജന്റെ വിവാഹം എന്നായിരുന്നു രമേശ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കഴിഞ്ഞ ദിവസം വിവാഹ വാർഷികത്തിൽ മക്കളെ സാക്ഷിയാക്കി ധർമജൻ ഭാര്യ അനുവിനെ വീണ്ടും വിവാഹം ചെയ്തിരുന്നു. ആ ചിത്രം പങ്കുവച്ചുകൊണ്ടാണ് പിഷാരടി ഇത് പങ്കുവച്ചത്.

read also: ഏഴ് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത: അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്

കുറിപ്പ്

“ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു ” ഇങ്ങനെ ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ധർമ്മജന്റെ വിവാഹം…🥰 കുറച്ചു കാലങ്ങൾക്കിപ്പുറം നിയമപരമായി ആരുമറിയാതെ രജിസ്റ്റർ ചെയ്താലും മതിയായിരുന്നു📔. എന്നാൽ മക്കളെ മുന്നിൽ നിർത്തി മാലയിട്ടൊരു കല്യാണം.. വിവാഹ വേഷത്തിൽ 2 ഫോട്ടോ 😄
ഗംഭീരമായി…അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്… 😍
അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ ആണ് 😍😍
Dharmajan Bolgatty
#happiness #love #marriage #friendship