ബുര്‍ഖ ധരിച്ചെത്തി ജ്വല്ലറിഉടമയ്ക്ക് നേരെ ആക്രമണം: അലറിക്കരഞ്ഞപ്പോള്‍ സ്വര്‍ണം ഉപേക്ഷിച്ച് ഓടി മോഷ്ടാക്കള്‍
ഹൈദരാബാദ്: തെലങ്കാനയിലെ മെഡ്ചലില്‍ ജ്വല്ലറിയില്‍ ബുര്‍ഖ ധരിച്ച് രണ്ടംഗ സംഘത്തിന്റെ മോഷണം ശ്രമം. ഉടമയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും നിലവിളിയ്ക്കിടയിൽ രക്ഷപ്പെടുകയും ചെയ്തു.
ജ്വല്ലറിയില്‍ മോഷണത്തിനായി എത്തിയ ഒരാള്‍ ബുര്‍ഖയും മറ്റൊരാള്‍ ഹെല്‍മറ്റും ധരിച്ചിരുന്നു. ജ്വല്ലറിയിലെത്തിയ ഇവര്‍ മോഷണം നടത്താന്‍ ശ്രമിച്ചെങ്കിലും ഒന്നും കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ ജ്വല്ലറിയുടമയെ ബുര്‍ഖ ധരിച്ചയാള്‍ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തു.
read also: സംവിധായകന് വേണുഗോപന്‍ അന്തരിച്ചു
ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ മോഷണം ശ്രമം നടത്തുന്നതിന്റെയും കുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഉച്ചക്ക് 1.45ഓടെയാണ് ഇരുവരും ജ്വല്ലറിയില്‍ എത്തുന്നത്. ഹെല്‍മറ്റ് ധരിച്ചയാള്‍ സ്വര്‍ണവും വസ്തുക്കളും ശേഖരിക്കുന്നതിനിടെ ഉടമയുടെ മകന് സഹായത്തിനായി ഉച്ചത്തില്‍ നിലവിളിച്ചതിനെത്തുടര്‍ന്ന് അക്രമികള്‍ സാധനങ്ങള്‍ ഉപേക്ഷിച്ച് ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. കവര്‍ച്ചക്കാര്‍ കയ്യുറകള്‍ ധരിച്ചിരുന്നതിനാല്‍ വിരലടയാളം ശേഖരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. സമീപത്ത് ഒരു മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നത് സമീപത്തെ 25 ഓളം സിസിടിവി ക്യാമറകള്‍ നിലവില്‍ പ്രവര്‍ത്തനരഹിതമാണ്.