രണ്ട് കപ്പലുകള്‍ അപകടത്തില്‍ പെട്ടു, 11 പേര്‍ക്ക് ദാരുണാന്ത്യം: 26 കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാനില്ല


വത്തിക്കാന്‍ സിറ്റി: ഇറ്റാലിയന്‍ തീരത്തിന് സമീപം രണ്ട് കപ്പലുകള്‍ അപകടത്തില്‍പെട്ടു. 11 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേരെ കാണാനില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂയയില്‍ നിന്ന് 40 മൈല്‍ അകലെയാണ് ആദ്യ അപകടമുണ്ടായത്. ഇതുവരെ 11 മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. 51 പേരെ രക്ഷിച്ചു.

തെക്കന്‍ ഇറ്റലിയില്‍ കാലബ്രിയ തീരത്ത് നിന്ന് 100 മൈല്‍ അകലെ അയോണിയല്‍ കടലിലാണ് മറ്റൊരു കപ്പല്‍ അപകടത്തില്‍പെട്ടത്. 26 കുട്ടികളടക്കം 66 പേരെയാണ് കാണാതായത്. 12 പേരെ രക്ഷിച്ചെങ്കിലും ഇവരില്‍ ഒരാള്‍ പിന്നീട് മരണത്തിന് കീഴടങ്ങി. ഈജിപ്ത്, സിറിയ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.