വസ്ത്രങ്ങള്‍ അടുക്കി വയ്ക്കാന്‍ വൈകിയതിന് 10വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്: സംഭവം കൊല്ലത്ത്



കൊല്ലം: പത്ത് വയസുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം. കൊല്ലം കുണ്ടറയിലാണ് സംഭവം. കേരളപുരം സ്വദേശിയായ പിതാവിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also: കേരളത്തിലെ 39 ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ കുറയും

വസ്ത്രം മടക്കി വയ്ക്കാന്‍ വൈകിയതാണ് മര്‍ദ്ദനത്തിന് കാരണം. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.

ഭാര്യപിതാവിനെ കൊലപ്പെടുത്തിയ കേസിലെ തുടര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേസില്‍ സാക്ഷിമൊഴി നല്‍കിയത് കുട്ടിയുടെ അമ്മയായിരുന്നു. ഇതിന്റെ വൈരാഗ്യത്താലാകാം കുട്ടിയെ ഇയാള്‍ മര്‍ദ്ദിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളാണ്.

സംഭവസമയത്ത് കുട്ടിയുടെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല. കുട്ടിയുടെ തോളിലും കൈയ്ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.