തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: സൈബര്‍ ആക്രമണമെന്ന് ആരോപണം


തിരുവനന്തപുരം: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തായി ആരോപണം. തിരുവനന്തപുരം തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശി ആദിത്യയാണ് (18) ജീവനൊടുക്കിയത്.

read also: മദ്യ ലഹരിയില്‍ സ്വന്തം വീട് ആക്രമിച്ചു, കാറിന് തീയിട്ടു: യുവാവിന്റെ പരാക്രമത്തിൽ ഭാര്യക്ക് പരിക്ക്

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയുമായി പെണ്‍കുട്ടി സൗഹൃദത്തിലായിരുന്നു. എന്നാൽ പ്രണയം അവസാനിച്ചതോടെ പെണ്‍കുട്ടിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായെന്നും അതിനെ തുടർന്ന് കുട്ടി ആത്‍മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച ആദിത്യ ചികിത്സയിലിരിക്കെയാണ് മരിച്ചത്.