കണ്ണൂർ: ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ന്യൂമാഹി പുതിയപറമ്പത്ത് സ്വദേശി ഷബിൽ അറസ്റ്റിൽ. ബോംബെറിഞ്ഞ മുഖ്യപ്രതി അരുണിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. അരുണിനെ സ്ഥലത്തെത്തിച്ചത് ഷബിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
read also: ഒന്നരവയസുകാരിയ്ക്ക് മദ്യം നല്‍കി, നിർബന്ധിപ്പിച്ച് പുകവലിപ്പിച്ചു അമ്മ: ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ
ഈ മാസം എട്ടിനാണ് ബിജെപി പ്രവർത്തകനായ സനൂപിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. പ്രതി ബോംബ് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.