സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ഒരു അമ്മ ഒന്നരവയസുള്ള കുഞ്ഞിനോട് കാട്ടിയ ക്രൂരതയാണ്. കുഞ്ഞിനെ അമ്മ നിർബന്ധിപ്പിച്ച് പുകവലിപ്പിക്കുന്നതും മദ്യം കുടിപ്പിക്കുകയും ചെയ്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
ചൈല്‍ഡ് ഹെല്‍പ്പ് ലൈൻ സെല്ലിന് ചിത്രങ്ങള്‍ സഹിതം പരാതി ലഭിച്ചതിന് പിന്നാലെ അധികൃതരും പാെലീസും ഇവരുടെ വാടക വീട്ടില്‍ റെയ്ഡ് നടത്തുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥയാണ് യുവതിയെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. വീട്ടില്‍ പാർട്ടി നടത്തിയെന്നാണ് ഇവരുടെ മൊഴി.
read also: തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടൻ അജിത്
ഒരു കുഞ്ഞിനെ അമ്മ പീഡിപ്പിക്കുന്നതായി പരാതി ലഭിച്ചുവെന്നും പൊലീസിനെ അറിയിച്ച ശേഷം കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് ചൈല്‍ഡ് ഹെല്‍പ്പ് ലൈൻ അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. രക്ഷപ്പെടുത്തിയ കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയുടെ ഷെല്‍ട്ടറിലേക്ക് മാറ്റി. മാതാവിനെ ചോദ്യം ചെയ്യുകയാണ്. പ്രചരിച്ച ചിത്രങ്ങളും വീഡിയോയും പൊലീസ് പരിശോധിക്കുന്നുണ്ട്.