മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ജൂൺ 7 ന് അവസാനിച്ച ആഴ്‌ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 655.817 ബില്യൺ ഡോളറിലെത്തിയതായി ആർബിഐയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 4.307 ബില്യൺ ഡോളറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുഎസ് ഡോളർ മുതൽ യൂറോ, ജപ്പാനീസ് യെൻ, പൗണ്ട് എന്നീ റിസർവ് കറൻസികളാണ് വിദേശനാണ്യ ശേഖരത്തിൽ പ്രധാനമായും ഉൾപ്പെടുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞാൽ വിദേശനാണ്യം ഉപയോഗിച്ചാണ് ഡോളർ-രൂപ വിനിമയനിരക്ക് കുറയ്‌ക്കുന്നത്. യുഎസ് ഡോളർ മുതൽ യൂറോ, ജപ്പാനീസ് യെൻ, പൗണ്ട് എന്നീ റിസർവ് കറൻസികളാണ് വിദേശനാണ്യ ശേഖരത്തിൽ പ്രധാനമായും ഉൾപ്പെടുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞാൽ വിദേശനാണ്യം ഉപയോഗിച്ചാണ് ഡോളർ-രൂപ വിനിമയനിരക്ക് കുറയ്‌ക്കുന്നത്.
2021 ഒക്ടോബറിൽ, രാജ്യത്തിന്റെ ഫോറെക്സ് കിറ്റി എക്കാലത്തെയും ഉയർന്ന നിരക്കായ 645 ബില്യൺ ഡോളറിലെത്തിയിരുന്നു. ആ റെക്കോർഡ് ആണ് ഇപ്പോൾ തിരുത്തിയത്. നേരത്ത, 2023 ഡിസംബർ 29ന് അവസാനിച്ച ആഴ്‌ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 2.759 ബില്യൺ ഡോളർ ഉയർന്ന് 623.2 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് വെളിപ്പെടുത്തിയിരുന്നു. 2024 ആദ്യമാസത്തിലെ റിപ്പോർട്ടിംഗ് ആഴ്ചയിൽ മൊത്തം കരുതൽ ശേഖരം 4.471 ബില്യൺ ഡോളർ വർദ്ധിച്ച് 620.441 ബില്യൺ ഡോളറായിരുന്നു .