വാഹന പരിശോധനയ്ക്കിടെ തൃത്താല എസ്‌ഐയെ ഇടിച്ച് വീഴ്ത്തി: മകനോടിച്ച വാഹനത്തിന്റെ ഉടമയായ പിതാവ് കസ്റ്റഡിയില്‍
പാലക്കാട്: പാലക്കാട് വാഹന പരിശോധനയ്ക്കിടെ തൃത്താല എസ്ഐയെ ഇടിച്ചുവീഴ്ത്തി. തൃത്താല എസ്‌ഐ ശശികുമാറിനെയാണ് വാഹനമിടിച്ച് വീഴ്ത്തിയത്. വാഹന ഉടമയായ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ സംഭവത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളുടെ മകൻ അലനാണ് വാഹനമോടിച്ചിരുന്നത്. വാഹനമോടിച്ച പ്രതി ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം തുടരുന്നു.