തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. ഇന്നുപകല്‍ 2.50ന് 10 ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെണ്‍കുഞ്ഞിനെ ലഭിച്ചത്. തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 601ാമത് കുഞ്ഞിനെ “നിലാ”എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി പത്രകുറിപ്പില്‍ അറിയിച്ചു.
കുട്ടിയുടെ ജനന തീയതി ഇടതു കൈതണ്ടയില്‍ കെട്ടിയിരുന്ന ടാഗില്‍ രേഖപ്പെടുത്തിയിരുന്നു. അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ബീപ് സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് കുഞ്ഞിനെ സ്വീകരിച്ചിരുന്നു. പിന്നാലെ കുഞ്ഞിനെ ആരോഗ്യ പരിശോധനകള്‍ക്കായി തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ എത്തിച്ചു.
ഒരു വർഷത്തിനിടയില്‍ തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ വഴി ലഭിക്കുന്ന 15ാമത്തെ കുട്ടിയും 6ാമത്തെ പെണ്‍കുഞ്ഞുമാണ് നിലാ. 2