സൈനികപോസ്റ്റിന് നേരെ ഭീകരാക്രമണം, മൂന്ന് ദിവസത്തിനിടെ മൂന്നാം സംഭവം: സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍


ശ്രീനഗർ: ജമ്മുകശ്മീരിലെ ദോഡയില്‍ വീണ്ടും സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.

സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും നടക്കുകയാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു. ജമ്മുകശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

read also: പാര്‍ട്ടിപ്പത്രത്തിനായി വായ്പയെടുത്ത സി.പി.എം.നേതാക്കള്‍ വെട്ടില്‍: കടക്കെണിയിലെന്ന് സോഷ്യൽ മീഡിയ പോസ്റ്റ്

ഛത്തർഗാലയിലുള്ള സൈനിക ബേസിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് അഡീഷണല്‍ ഡയറക്ർ ജനറല്‍ ഓഫ് പൊലീസ് ആനന്ദ് ജെയിൻ പറഞ്ഞു