ഭരണഘടന മൂല്യങ്ങള്‍ക്കായി സമർപ്പിക്കപ്പെട്ട ജീവിതമാണ് തന്റേത്: ഭരണ ഘടന നെറുകയില്‍ വച്ച്‌ വണങ്ങുന്ന ചിത്രവുമായി മോദി


ന്യൂഡല്‍ഹി: ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങള്‍ക്കായി സമർപ്പിക്കപ്പെട്ട ജീവിതമാണ് തന്റേതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ‍‍ഡിഎ പാർലമെന്ററി പാർട്ടി യോഗത്തില്‍ മുന്നണി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഭരണ ഘടന നെറുകയില്‍ വച്ച്‌ വണങ്ങുന്ന ഫോട്ടോയ്ക്കൊപ്പം മോദി എക്സില്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

read also: സിപിഐക്ക് മാര്‍ക്സിസ്റ്റ് ബന്ധം അവസാനിപ്പിക്കാൻ സമയമായി, യുഡിഎഫിനോട് സഹകരിക്കാം: ക്ഷണിച്ച്‌ ലീഗ് മുഖപത്രം

മോദിയുടെ കുറിപ്പ്

‘എൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും ഡോ. ബാബാ സാഹേബ് അംബേദ്കർ നല്‍കിയ ഇന്ത്യൻ ഭരണഘടനയുടെ മഹത്തായ മൂല്യങ്ങള്‍ക്കായി സമർപ്പിക്കുന്നു. ദരിദ്രരും പിന്നാക്കക്കാരുമായ കുടുംബത്തില്‍ ജനിച്ച എന്നെപ്പോലുള്ള ഒരാള്‍ക്ക് പോലും രാഷ്ട്രത്തെ സേവിക്കാൻ അവസരം ലഭിച്ചതിന്റെ കാരണം നമ്മുടെ ഭരണഘടനയാണ്. കോടിക്കണക്കിന് രാജ്യക്കാർക്ക് ഇന്ന് പ്രതീക്ഷയും കരുത്തും മാന്യമായ ജീവിതവും ലഭിക്കുന്നത് നമ്മുടെ ഭരണഘടനയുള്ളത് കൊണ്ടാണ്’- അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുടെ മുതിർന്ന നേതാക്കളായ എല്‍കെ അഡ്വാനിയെയും മുരളി മനോഹർ ജോഷിയെയും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും വസതികളിലെത്തി മോദി സന്ദർശിച്ചു. ഒൻപതാം തീയതി ആറ് മണിക്കായിരിക്കും മോദിയുടെ മൂന്നാംവട്ട സത്യപ്രതിജ്ഞ എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.