ജോഷി- മോഹൻലാൽ മാസ് ആക്ഷൻ ചിത്രം റമ്പാൻ ഉപേക്ഷിക്കുന്നു?

[ad_1]

മോഹൻലാല്‍ – ജോഷി കൂട്ടുകെട്ടിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് റമ്പാൻ. ചെമ്പൻ വിനോദ് തിരക്കഥയെഴുതുന്ന മാസ് ആക്ഷൻ ചിത്രം മോഹൻലാല്‍ ഉപേക്ഷിക്കുന്നതായി സോഷ്യല്‍ മീഡിയ ചർച്ച. തിരക്കഥയുമായി ബന്ധപ്പെട്ട കാരണത്തിലാണ് റമ്പാൻ ഉപേക്ഷിക്കുന്നതെന്നു സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നു.

read also: ബിജെപിയെ നേരിടാൻ നിങ്ങള്‍ ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്: ഗായകൻ അനൂപ് ശങ്കർ

ഒരു കയ്യില്‍ മെഷീൻ ഗണ്ണും മറുകയ്യില്‍ ചുറ്റികയുമേന്തി കാറിനുമുകളില്‍ കയറി പിന്തിരിഞ്ഞുനില്‍ക്കുന്ന മോഹൻലാലിന്റെ റമ്പാൻ സിനിമയിലെ പോസ്റ്റർ വലിയ രീതിയില്‍ വൈറലായിരുന്നു. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന ഈ ചിത്രം ഉപേക്ഷിച്ചു എന്ന വാർത്തയെക്കുറിച്ച് മോഹൻലാലോ മറ്റ് അണിയറപ്രവർത്തകരോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

[ad_2]