മുംബൈ: മെറ്റായുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് ഏപ്രിലിൽ ഇന്ത്യയിൽ ഏകദേശം 7,182,000 നിരോധിച്ചു. ഇതിൽ 1,302,000 അക്കൗണ്ടുകൾ ഉപയോക്തൃ റിപ്പോർട്ടുകളില്ലാതെ മുൻകരുതലായി നിരോധിച്ചിരിക്കുന്നതാണ്. മെറ്റാ അതിൻ്റെ സ്വകാര്യതാ നയങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ അക്കൗണ്ടുകൾക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
read also:തത്ക്കാലം ഇനി മത്സരരംഗത്തേക്ക് ഇല്ല, ചെറുപ്പക്കാര്‍ വരട്ടെ, സജീവ പൊതുപ്രവർത്തനത്തില്‍ നിന്നും പിന്മാറുന്നു: മുരളീധരന്‍
മാർച്ചിൽ ഇന്ത്യയിൽ 7.9 മില്യൺ അക്കൗണ്ടുകളാണ് വാട്‌സ്ആപ്പ് നിരോധിച്ചത്. പുതിയ ഐടി നിയമങ്ങൾ 2021-ന് അനുസൃതമായി ദുരുപയോഗം തടയുന്നതിനാണ് ഈ അക്കൗണ്ടുകൾ നിരോധിച്ചത്. ഇന്ത്യയിൽ 500 ദശലക്ഷത്തിലധികം ഉപയോക്താക്കൾ വാട്‌സ്ആപ്പിനുണ്ട്.
നിലവിലുള്ള നിയന്ത്രണങ്ങൾ അനുസരിച്ച്, [email protected] എന്ന ഇമെയിലുകൾ വഴിയും ഇന്ത്യ ഗ്രീവൻസ് ഓഫീസർക്ക് തപാൽ വഴിയും ഉപയോക്താക്കളിൽ നിന്ന് വാട്‌സ്ആപ്പ് പരാതികൾ സ്വീകരിക്കുകയും നടപടികൾ എടുക്കുകയും ചെയ്യുന്നുണ്ട്.