നന്നായി ഉറങ്ങാനായി കിടക്കുന്നതിന് മുൻപ് ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ മതിയാകും. അതിലൊന്നാണ് ഗ്രീൻ ടീ. ശരീരത്തിലെ വിഷാംശങ്ങളെല്ലാം പുറന്തള്ളി ശരീരത്തിന് ആരോഗ്യം നല്‍കുമെങ്കിലും ഗ്രീന്‍ ടീ രാത്രിയില്‍ കുടിക്കുന്നത് ഉറക്കമില്ലാതാക്കും. ഉറക്കത്തിന് മുമ്പ് വൈന്‍ കഴിക്കുന്നതും ഉറക്കം ഇല്ലാതാക്കും. ഹൃദയത്തിന് റെഡ് വൈന്‍ നല്ലതാണെങ്കിലും ഉറക്കത്തിന് വൈന്‍ അത്ര നല്ലതല്ല.
ആരോഗ്യം പകരുന്നതാണെങ്കിലും ഡാര്‍ക് ചോക്ലേറ്റും ഉറക്കത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. ശരീരത്തിന് ഉണര്‍വ്വേകുന്ന കാപ്പി രാത്രിയില്‍ കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. രാത്രിയില്‍ ചിക്കനും പനീറുമെല്ലാം ആസ്വദിച്ച് കഴിക്കുന്നത് വയറ് നിറയ്ക്കുമെങ്കിലും ഉറക്കം അത്ര സുഖകരമാക്കില്ല. ഗാഢ നിദ്ര എന്നത് ലഭ്യമാവുകയേ ഇല്ല. അതുകൊണ്ട് രാത്രി ഇത്തരം ഭക്ഷണ വസ്തുക്കളോട് മുഖം തിരിക്കുന്നത് തന്നെയാണ് ഉചിതം.