അയഞ്ഞു തൂങ്ങിയ മാറിടം നല്ല ഭംഗിയുള്ളതും ഉറച്ചതുമാക്കാൻ..


സ്ത്രീ ശരീരത്തിലെ പ്രധാന സൗന്ദര്യഭാഗം മാറിടങ്ങളാണ്. ആകർഷകമായ മാറിടങ്ങൾക്ക് സ്ത്രീ സൗന്ദര്യത്തിനു നല്ല പങ്കുമുണ്ട്. മാറിടങ്ങളുടെ സൗന്ദര്യത്തില്‍ പെട്ട ഒരു പ്രധാന ഘടകം മാറിടങ്ങളുടെ ഉറപ്പു കൂടിയാണ്. ഉറപ്പുള്ള മാറിടങ്ങള്‍, അതായത് അയഞ്ഞുതൂങ്ങാത്ത മാറിടങ്ങള്‍ സൗന്ദര്യത്തിന് മാറ്റേകുന്ന ഒന്നാണ്.മാറിടങ്ങളുടെ ഉറപ്പിനെ ബാധിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ പ്രായക്കൂടുതല്‍ മുതല്‍ ശരിയായ അളവിലല്ലാത്ത ബ്രാ വരെ ഉള്‍പ്പെടുന്നു. ഈസ്ട്രജന്‍ എന്ന ഹോര്‍മോണാണ് മാറിടങ്ങളുടെ ഉറപ്പിനും വലിപ്പത്തിനുമെല്ലാം സഹായിക്കുന്നത്.

ഈ ഹോര്‍മോണിന്റെ അളവില്‍ വരുന്ന കുറവു മാറിടങ്ങളേയും ബാധിയ്ക്കും. മാറിടങ്ങളുടെ ഉറപ്പിന് സഹായിക്കുന്ന, അയഞ്ഞ മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. നമുക്കു തന്നെ ചെയ്യാവുന്ന ചിലത്. ഇതില്‍ ഒന്നാണ് മുട്ട ഉപയോഗിച്ചുള്ള ചില കാര്യങ്ങൾ. 1 ടേബിള്‍സ്പൂണ്‍ വൈറ്റമിന്‍ ഇ, തേന്‍ 1 ടീസ്പൂണ്‍, ഒരു മുട്ട വെള്ള ഇവ നല്ലപോലെ ചേര്‍ത്തു യോജിപ്പിയ്ക്കുക. ഇതു മാറിടത്തില്‍ പുരട്ടി 3-5 മിനിറ്റു വരെ മൃദുവായി മസാജ് ചെയ്യുക. മാറിടത്തിന് പാകമായ വിധത്തില്‍, ഈ മിശ്രിതം വലിച്ചെടുക്കാത്ത വിധത്തിലുള്ള ബ്രാ ധരിയ്ക്കുക. മുക്കാല്‍ മണിക്കൂര്‍ ശേഷം ഇതു കഴുകിക്കളയാം. ഇളംചൂടുവെള്ളം കൊണ്ടുവേണം, കഴുകാന്‍. ഇത് അടുപ്പിച്ച്‌ 7 ദിവസം ചെയ്താല്‍ ഉറപ്പുള്ള മാറിടങ്ങൾ ഉണ്ടാവും.

മുട്ടയുടെ വെള്ള മാത്രമുപയോഗിച്ചും അയഞ്ഞ മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാനാകും. മുട്ടവെള്ള നല്ലപോലെ അടിച്ചു മിശ്രിതമാക്കി മാറിടങ്ങളില്‍ പുരട്ടാം. ഇതിലെ ഹൈഡ്രോലിപിഡുകളാണ് മാറിടത്തിന് ഉറപ്പു നല്‍കാന്‍ സഹായിക്കുന്നത്.മുട്ടയും കുക്കുമ്പറും കലര്‍ന്ന ഒരു മിശ്രതിവും മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ ഉപയോഗിയ്ക്കാം. കുക്കുമ്പര്‍ ബീറ്റാകരോട്ടിന്‍ അടങ്ങിയതുകൊണ്ടുതന്നെ ചര്‍മം അയഞ്ഞു തൂങ്ങുന്നതിനും ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നതിനുമുള്ള പരിഹാരമാണ്. കുക്കുംബർ മുട്ട മഞ്ഞയുമായി ചേര്‍ത്തിളക്കി മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യുക.

മുട്ടമഞ്ഞ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇത് ചര്‍മത്തിനുണ്ടാകുന്ന തകരാറുകള്‍ പരിഹരിയ്ക്കുന്നു. ഇതില്‍ വൈറ്റമിന്‍ എ, ഡി, ബി6, ബി12 എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മിശ്രിതം മാറിടത്തില്‍ പുരട്ടി അര മണിക്കൂര്‍ ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. മുട്ടവെള്ള, ഒലീവ് ഓയില്‍ എന്നിവ കലര്‍ന്ന മിശ്രിതവും മാറിടങ്ങളുടെ ഉറപ്പിന് സഹായിക്കുന്ന ഒന്നാണ്. ഇവ രണ്ടും ചേര്‍ത്തു യോജിപ്പിച്ച ശേഷം മാറിടത്തില്‍ പുരട്ടാം. ഇത് അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.

മുട്ടവെള്ള, തൈര് എന്നിവ കലര്‍ന്ന മിശ്രിതവും മാറിടങ്ങളുടെ ഉറപ്പിന് ഏറെ നല്ലതാണ്. ഇവ രണ്ടും കലര്‍ത്തുക. ഇത് മാറിടങ്ങളില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇതിനു ശേഷം 20 മിനിറ്റു കഴിഞ്ഞ് കഴുകാം. ഇത് അടുപ്പിച്ചു ചെയ്യുന്നതു മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കും.