ഞായറാഴ്ച രാത്രിയോടെ ‘റിമാല്‍’ ചുഴലിക്കാറ്റ് കര തൊടും: അതിതീവ്രമഴയ്ക്ക് സാധ്യത, ജാഗ്രതാനിര്‍ദേശം


ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യുനമര്‍ദ്ദം മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ പടിഞ്ഞാറന്‍ ബംഗ്ലാദേശ് തീരത്ത് കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപ്പുപാറയ്ക്ക് ഇടയില്‍ കര തൊടാനാണ് സാധ്യത. ഞായറാഴ്ച രാത്രിയോടെ തീവ്ര ചുഴലിക്കാറ്റിന്റെ രൂപത്തിലാണ് കര തൊടുക. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

read also: 52 ഷവര്‍മ സ്ഥാപനങ്ങള്‍ നിര്‍ത്തിവെപ്പിച്ചു : പരിശോധന നടത്തിയത് 512 വ്യാപാര കേന്ദ്രങ്ങളിൽ

ഞായറാഴ്ച ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 120 കിലോമീറ്റര്‍ ആയി ഉയരും. ഇതിന്റെ സ്വാധീനഫലമായി പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡീഷ തീര ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ട്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.