കനത്ത മഴ: വീടുകള്‍ തകര്‍ന്നു വീണു, അഞ്ച് വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്


കണ്ണൂർ: കനത്തെ മഴയിൽ കണ്ണൂരില്‍ വീടുകള്‍ തകർന്ന് വൻ നാശനഷ്ടം. കണ്ണൂരിലെ മുഴപ്പിലങ്ങാടും പയ്യന്നൂരും രണ്ട് വീടുകള്‍ തകർന്ന് വീണു. തകർന്ന 5 വയസുകാരി മുറിക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്നുവെന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴ്‌ക്കാണെന്നും ബന്ധുക്കളും പ്രദേശവാസികളും പറഞ്ഞു.

read also: സൗണ്ട് എഞ്ചിനീയറെ പരസ്യമായി തെറിവിളിച്ച്‌ പിന്നണി ഗായകനും റാപ്പറുമായ ഡബ്സീ: വിമർശനം

മുഴപ്പിലങ്ങാട് ബീച്ച്‌ റോഡിൽ ഖാദറിന്റെ വീടും പയ്യന്നൂർ കോളോത്ത് സ്വദേശിയായ ഉണ്ണിയുടെ വീടുമാണ് തകർന്ന് വീണത്. മേല്‍ക്കൂര തകർന്ന് വീണ് ഉണ്ണിയുടെ സഹോദരിയുടെ ഭർത്താവിന്റെ കയ്യിന് പരിക്കേറ്റിട്ടുണ്ട്.

വീട്ടുകാർ പുറത്തെ വരാന്തയിലിരുന്ന് ഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു അപകടം നടന്നത്.