മലയാളത്തിലെ ശ്രദ്ധേയരായ യുവതാരങ്ങളായ ഹക്കിം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി. സന അല്‍ത്താഫ് ആണ് ജസ്റ്റ് മാരീഡ് എന്ന കുറിപ്പോടെ വിവാഹ വാർത്ത ആരാധകരുമായി പങ്കുവച്ചത്. ഹക്കിം ഷാജഹാനും പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശിയായ ഹക്കിം, മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ദുല്‍ഖർ ചിത്രം എ.ബി.സി.ഡിയിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. പ്രണയവിലാസം എന്ന ചിത്രത്തിലെ ഹക്കിമിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. രക്ഷാധികാരി ബൈജു. കൊത്ത്, വിശുദ്ധ മെജോ, പ്രിയൻ ഓട്ടത്തിലാണ്, അർച്ചന 31 തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍. കടകൻ, ഒരു കട്ടില്‍ ഒരു മുറി, പൊറാട്ട് നാടകം എന്നിവയാണ് പുതിയ സിനിമകള്‍.
read also: സംസ്ഥാനത്ത് അതിശക്തമായ ഇടിമിന്നലോടുകൂടിയ അതിതീവ്ര മഴ പെയ്യും, പലയിടത്തും കനത്ത മഴ: അതീവ ജാഗ്രതാ നിര്‍ദ്ദേശം
കാക്കനാട് സ്വദേശിയായ സന , ലാല്‍ ജോസ് ചിത്രം വിക്രമാദിത്യനിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ഫഹദ് ചിത്രം മറിയംമുക്കില്‍ നായികയായി. റാണി പദ്മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയൻ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.