കാനഡയിൽ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭർത്താവിനായി തെരച്ചിൽ


ചാലക്കുടി: ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്ലോറയുടെയും മകൾ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയൻ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു.

മേയ് ഏഴിനാണ് ഡോണയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. സംഭവ ദിവസംതന്നെ യുവതിയുടെ ഭർത്താവ് ലാൽ കെ. പൗലോസ് ഇന്ത്യയിലേക്ക് പോന്നതായാണ് കാനഡാ പോലീസിനു വിവരം ലഭിച്ചിട്ടുള്ളത്. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കുന്നു

എട്ടുവർഷമായി ഇരുവരും കാനഡയിൽ അക്കൗണ്ടന്റായി ജോലിചെയ്ത വരികയായിരുന്നു. മൂന്നു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികൾ വിവരം നൽകിയതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയിൽ കണ്ടത്.