അന്തരിച്ച ബീഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി കേരളത്തിന്റെ മരുമകൻ: വിട പറഞ്ഞത് ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിയവെ
പാറ്റ്ന: മുതിർന്ന ബിജെപി നേതാവും ബിഹാർ മുൻ ഉപ മുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി(72) അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ബിഹാറിൽ ബിജെപിയുടെ മുൻനിര നേതാവായിരുന്ന സുശീൽ കുമാർ മോദി ഇത്തവണ ലോക്സഭാ സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും രോഗം മൂർച്ഛിച്ചതോടെ മത്സരിക്കാൻ തയ്യാറായില്ല.
സംസ്ഥാന നിയമസഭയുടെ ഇരുസഭകളിലും പാർലമെന്റിന്റെ ഇരുസഭകളിലും അംഗമായിരുന്ന അപൂർവ നേട്ടത്തിനും ഉടമയാണ് സുശീൽ കുമാർ മോദി. രാജ്യസഭാ കാലാവധി അവസാനിച്ചതിനുശേഷം വീണ്ടും ടിക്കറ്റ് നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ ലോക്സഭാ സ്ഥാനാർഥിയായി മത്സരിക്കുമെന്നായിരുന്നു സൂചന.
എന്നാൽ, രോഗം മൂർച്ഛിച്ചതോടെ വിട്ടുനിന്നു. 2005–2013 കാലത്തും 2017–2020 കാലത്തും ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായി. ഭാര്യ കോട്ടയം സ്വദേശിയായ ജെസ്സി ജോർജ്. ബിഹാറിൽ ബിജെപിയുടെ മുൻനിര നേതാവായിരുന്നു.