വളര്‍ത്തു നായ നഷ്ടപ്പെട്ടു : മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു


ന്യൂഡല്‍ഹി: വളര്‍ത്തു നായ വിട്ടുപോയ സങ്കടത്തില്‍ 12 കാരി ആത്മഹത്യ ചെയ്തു. സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഹരിയാനയിലാണ് സംഭവം.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വളര്‍ത്തു നായ ചത്തത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി വളരെ സങ്കടത്തിലായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. നായ ചത്തതിനു പിന്നാലെ പെണ്‍കുട്ടി കൃത്യമായി ഭക്ഷണം കഴിക്കുന്നില്ലായിരുന്നുവെന്നും ഡിപ്രഷന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും കുടുംബം പറയുന്നു.

read also: തൃശൂരില്‍ വച്ചുകണ്ടുവെങ്കിൽ അവിടെ സിസിടിവിയില്ലേ, അതു നിങ്ങള്‍ പരിശോധിച്ചോ? ഇ പി ജയരാജൻ

പെണ്‍കുട്ടിയുടെ സഹോദരിയും അമ്മയും പുറത്ത് നടക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.