യുവതി ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍: ഭര്‍ത്താവും സുഹൃത്തും കസ്റ്റഡിയില്‍, സംഭവം ഇടുക്കിയിൽ


ഇടുക്കി: യുവതി ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി മൂന്നാറിലെ തോട്ടം തൊഴിലാളി കാളിമുത്തുവിന്റെ ഭാര്യ ലക്ഷ്മിയെയാണ് സുഹൃത്ത് മുനിയാണ്ടിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് ലക്ഷ്മി ഭര്‍ത്താവുമൊത്ത് മാട്ടുപെട്ടി ടോപ് ഡിവിഷന്‍ നിവാസിയായ മുനിയാണ്ടിയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ രാത്രിയില്‍ കാളിമുത്തു ജോലി ഉണ്ടെന്ന് പറഞ്ഞു വീട്ടില്‍ നിന്ന് പോക്കുകയായിരുന്നു. രാത്രിയില്‍ ലക്ഷ്മി മരണപ്പെട്ടെന്ന വിവരം ഇന്ന് പുലര്‍ച്ചെ മുനിയാണ്ടിയും ബന്ധുക്കളും എസ്റ്റേറ്റ് മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

read also: വൈക്കം മഹാദേവക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം: ക്ഷേത്രം അടച്ചു, ശുദ്ധിക്രിയകള്‍ നടത്തി നട വീണ്ടും തുറന്നു

ലക്ഷ്മിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്നാണ് സൂചന. മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. മുനിയാണ്ടിയും കാളിമുത്തുവും പൊലീസ് കസ്റ്റഡിയിലാണ്.