ബിജെപിയെ താഴെയിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇത് അവസാനത്തെ തെരഞ്ഞെടുപ്പ് : എം.വി ഗോവിന്ദന്റെ പ്രഖ്യാപനം



തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം മറ്റന്നാള്‍ അവസാനിക്കും. ദേശീയ പ്രാദേശിക വിഷയങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങളും ചൂട് പിടിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം തന്നെയായിരുന്നു ഇന്നും മുഖ്യമന്ത്രി ഉയര്‍ത്തിയത്. ബിജെപിയെ താഴെയിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇത് അവസാനത്തെ തിരഞ്ഞെടുപ്പ് ആകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രതികരിച്ചു.

Read Also:15ലക്ഷം രൂപക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് ഈടാക്കിയത് അരക്കോടി പലിശ, ജപ്തിക്കിടെ ഷീബ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

പൗരത്വ നിയമഭേദഗതി കാര്യമായി ഉയര്‍ത്തിയതോടെ ബിജെപിക്ക് ബദല്‍ തങ്ങളെന്ന ചിന്ത 2019 നേക്കാള്‍ സീറ്റ് ഉറപ്പിക്കുമെന്നാണ് ഇടതിന്റെ പ്രതീക്ഷ. അതേസമയം, പ്രധാനമന്ത്രിയടക്കം നിരവധി തവണ എത്തിയ പ്രചാരണ തന്ത്രം ഫലം കാണുമെന്നാണ് ബിജെപിയുടെ ചിന്ത. പ്രചാരണ വിഷയമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും ഉയര്‍ത്തിയത് പൗരത്വ നിയമഭേദഗതിയാണ്.