ഇന്നേവരെ ഒരു നടനും ചെയ്തിട്ടില്ല, അതുകൊണ്ട് സ്വയംഭോഗം അഭിനയിക്കാമെന്ന് വിചാരിച്ചിട്ട് ചെയ്തതല്ല : മണികണ്ഠന് ആചാരി
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് മണികണ്ഠന് ആചാരി. ഫെസ്റ്റുവലുകളിൽ ശ്രദ്ധ നേടുന്ന ‘ഴ’ എന്ന ചിത്രത്തിൽ സ്വയംഭോഗം ചെയ്യുന്ന സീനില്‍ അഭിനയിക്കാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് പറയുകയാണ് മണികണ്ഠന്. ഇങ്ങനെ ഒരു സീന്‍ ചെയ്താല്‍ ശ്രദ്ധിക്കപ്പെടും അല്ലെങ്കില്‍ നാഷണല്‍ ലെവല്‍ സംസാരിക്കപ്പെടും എന്ന് വിചാരിച്ചിട്ട് ചെയ്തതല്ലെന്നു താരം പറയുന്നു.
read also: രക്തത്തില്‍ കുളിച്ച നിലയിൽ ഭാര്യയുടെയും മക്കളുടെയും മൃതദേഹം, കൊലപ്പെടുത്തിയത് പിതാവ്: ഒളിവിൽ
നടന്റെ വാക്കുകൾ ഇങ്ങനെ,
‘അടുത്തിടെ ഞാന്‍ ‘ഴ’ എന്ന് പറയുന്ന ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അത് ഇപ്പോള്‍ ഫെസ്റ്റിവലിന് ഒക്കെ പോകുന്നുണ്ട്. ഗിരീഷ് പിസി പാലം എന്ന് പറയുന്ന നാടകപ്രവര്‍ത്തകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആ ചിത്രത്തിന്റെ ട്രെയിലര്‍ ഇറക്കിയിരുന്നു. അത് കണ്ടിട്ട് എന്റെ നാടക ഗുരു തനിക്ക് ഒരു കത്തെഴുതി.
ഇന്ത്യന്‍ സിനിമയില്‍ ഒരു നടനും ചെയ്തിട്ടില്ലാത്ത ഒരു രംഗം നീ ഇതില്‍ ചെയ്തിട്ടുണ്ട്. അതിനുള്ള ധൈര്യം നിനക്ക് കിട്ടിയത് നീ ചെളിയില്‍ ചിവിട്ടി നില്‍ക്കുന്നത് കൊണ്ടാണ്. ആ ചെളി നിന്റെ വളമാണ്. മറക്കാതിരിക്കുക എന്നായിരുന്നു കത്തിലുണ്ടായിരുന്നതെന്ന് നടന് പറയുന്നു. ആ രംഗം എന്ന് പറയുന്നത് വേറെ ഒന്നുമല്ല, ഈ സിനിമയിലെ കഥാപാത്രം സൈക്കോ ആയിട്ടുള്ള ഒരാളാണ്. അയാള്‍ രാത്രി ഉറക്കം കിട്ടാത്ത ആളാണ്. അങ്ങനെയുള്ള ക്രിസ്റ്റി എന്ന് പറയുന്നയാള്‍ സ്വയംഭോഗം ചെയ്യുന്നതാണ് ആ സീന്‍.
അത് ലൈവ് ആയിട്ട് ട്രെയിലറില്‍ കാണിക്കുന്നുണ്ട്. അത് ആ സിനിമ ഡിമാന്‍ഡ് ചെയ്യുന്നുണ്ട്. ഇങ്ങനെ ഒരു സീന്‍ ചെയ്താല്‍ അത് ശ്രദ്ധിക്കപ്പെടും, അല്ലെങ്കില്‍ നാഷണല്‍ ലെവലില്‍ സംസാരിക്കപ്പെടും, ഇന്നേ വരെ ഒരു നടനും ചെയ്തിട്ടില്ല, അതുകൊണ്ട് ഞാന്‍ ഒരു സ്വയംഭോഗം സീന്‍ ചെയ്തേക്കാം എന്ന് വിചാരിച്ചിട്ട് ചെയ്തതല്ല. ആ കഥയ്ക്ക് ഇത് അത്യാവശ്യമാണ്. അയാളുടെ മനസിനകത്തെ ഡിപ്രഷന് എത്രത്തോളമാണ് എന്ന് കാണിക്കുന്നതാണ്. അതിന്റെ തൊട്ടടുത്ത് കൂട്ടുകാരന് പേടിച്ച് കിടക്കുന്നുണ്ട്. അത് ആ ട്രെയിലര്‍ കണ്ടാല്‍ മനസിലാകും. പണി എടുത്താല്‍ റിസള്‍ട്ട് ഉണ്ടാകുമെന്ന് തനിക്ക് മനസിലാകുന്നുണ്ട്…’- മണികഠ്ന്‍ ആചാരി ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞു. .