മനസ്സ് ശാന്തമാകാനും വിഷമങ്ങളും ദുഖങ്ങളും അകലാനും ഈ അത്ഭുത മന്ത്രം പതിവാക്കൂ



പ്രപഞ്ച സത്യങ്ങളില്‍ ഒന്നാണ് സൂര്യന്‍. അതുകൊണ്ട് തന്നെ പ്രത്യക്ഷദൈവമായ സൂര്യദേവനെ നാം ആരാധിച്ചു പോരുന്നു. നിത്യവും രാവിലെ സൂര്യനെ നമസ്കരിക്കുന്നത് നല്ലതാണ്. പ്രകാശവും ചൂടും പ്രദാനം ചെയ്യുന്ന സൂര്യഭഗവാനെ ആരാധിക്കുന്നതും ആയുരാരോഗ്യം പ്രദാനം ചെയ്യുന്നതുമായ യോഗാരീതിയാണ് സൂര്യനമസ്കാരം. ഇത് നിത്യവും ചെയ്യുമ്പോൾ ശരീരത്തിന് ഉണര്‍വും ഉന്മേഷവും ലഭിക്കുന്നു. കൂടാതെ, മനസ്സിനെ ശാന്തമാക്കി ആകുലതകൾ നീക്കാനും ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കുന്നു.

പ്രണാമാസനം മുതൽ പന്ത്രണ്ട് ആസനങ്ങളു‌ടെ സംയോജിത പദ്ധതിയാണ് സൂര്യനമസ്കാരം. എല്ലാ സന്ധികള്‍ക്കും മാംസപേശികള്‍ക്കും പ്രയോജനം ചെയ്യുന്ന സമ്പൂര്‍ണ വ്യായാമവുമാണിത്. സൂര്യനമസ്കാരം ചെയ്യുന്നതിനു മുൻപോ അതോടൊപ്പമോ സൂര്യനമസ്കാരമന്ത്രം ജപിക്കുന്നത് ഉത്തമമാണ്.

സൂര്യഭഗവാനോടുള്ള പ്രാർഥനയാണിത്. രോഗപ്രതിരോധശേഷി വർധിപ്പിച്ച് ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാൻ ഉത്തമമാർഗ്ഗവുമാണിത്. ദിവസേന സൂര്യനമസ്കാരം ചെയ്യുന്നവര്‍ക്കെല്ലാം ആയുസ്, പ്രജ്ഞ , ബലം, വീര്യം, തേജസ് എന്നിവ ഉണ്ടാകുന്നു. പഠിക്കുവാനും ക്രമപ്രകാരം ഓര്‍മ്മിക്കുവാനും ഇത് സഹായിക്കുന്നു. സൂര്യനമസ്കാരത്തോടൊപ്പം നിത്യവും ജപിച്ചുപോന്നാൽ ആയുരാരോഗ്യവർധനയാണ് ഫലം. ഗർഭിണിയായിരിക്കുമ്പൊഴും ഋതുമതിയായിരിക്കുമ്പൊഴും സൂര്യനമസ്കാരം പാടില്ല എന്ന് വിധിയുണ്ട്.

സൂര്യനമസ്കാര മന്ത്രം

ഓം ധ്യേയഃ സദാ സവിതൃമണ്ഡല മധ്യവര്‍ത്തീ

നാരായണഃ സരസിജാസനസന്നിവിഷ്ടഃ

കേയൂരവാൻ മകരകുണ്ഡലവാൻ കിരീടീ

ഹാരീ ഹിരണ്‍മയവപുധൃതശംഖചക്രഃ

ഓം മിത്രായ നമഃ

ഓം രവയേ നമഃ

ഓം സൂര്യായ നമഃ

ഓം ഭാനവേ നമഃ

ഓം ഖഗായ നമഃ

ഓം പൂഷ്ണേ നമഃ

ഓം ഹിരണ്യഗര്‍ഭായ നമഃ

ഓം മരീചയേ നമഃ

ഓം ആദിത്യായ നമഃ

ഓം സവിത്രേ നമഃ

ഓം അര്‍ക്കായ നമഃ

ഓം ഭാസ്കരായ നമഃ

ഓം ശ്രീ സവിതൃസൂര്യനാരായണായ നമഃ

ആദിത്യസ്യ നമസ്കാരാന്‍ യേ കുര്‍വന്തി ദിനേ ദിനേ

ആയുഃപ്രജ്ഞാ ബലം വീര്യം തേജസ്തേശാൻ ച ജായതേ