യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിനുകൾ വൈകിയോടും, മൂന്നെണ്ണം ഭാഗികമായി റദ്ദാക്കി
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനുകൾ സർവീസ് നടത്തുന്ന വിവിധ ട്രെയിനുകൾ ഇന്ന് മുതൽ വൈകിയോടും. അറ്റകുറ്റപ്പണികളെ തുടർന്നാണ് സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 12 ട്രെയിനുകൾ രണ്ടര മണിക്കൂർ വൈകിയാണ് വിവിധ സ്റ്റേഷനുകളിൽ നിന്നും പുറപ്പെടുക. ചില ട്രെയിനുകൾ ഭാഗികമായി റദ്ദ് ചെയ്യുകയും, മറ്റു റൂട്ടുകളിലേക്ക് മാറ്റി വിടുകയും ചെയ്യുന്നതാണ്.
ഇന്ന് മുതൽ 16, 17, 18 തീയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. 16,17,19,20 തീയതികളില്‍ ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16341) രാവിലെ 5.20ന് എറണാകുളത്ത് നിന്നാകും സര്‍വീസ് തുടങ്ങുക. 17നും 18നും കൊല്ലം- എറണാകുളം മെമു കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.