ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്തു: ഏഴുപേർ അറസ്റ്റിൽ


ഉത്സവം കാണാനെത്തിയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്ത സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ വെള്ളക്കോവിലിലാണ് സംഭവം. ഘോഷയാത്രയിൽ പങ്കെടുക്കാനായെത്തിയ പെൺകുട്ടിയെ ഏഴു പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് പൊലീസിന്റെ നടപടി. പ്രതികളെല്ലാവരും പിടിയിലായെന്ന് പൊലീസ് വ്യക്തമാക്കി.

മാർച്ച് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇവിടെ വീരകുമാരസ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തിൽ പങ്കെടുക്കാൻ പെൺകുട്ടി ഗ്രാമത്തിലെത്തിയപ്പോൾ പ്രതികൾ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് തമിഴ്‌നാട് പോലീസിൻ്റെ രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.

കാമരാജപുരത്ത് നിന്ന് 32 കാരനായ പ്രതിയെയും മറ്റ് 29 കാരനായ പ്രതിയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പിന്നാലെ ബാക്കിയുള്ളവരും പിടിയിലായി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.