തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് യുവതിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ യുവതിയുടെ സുഹൃത്തും മരിച്ചു. പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയുമായ ബിനു (50) ആണ് മരിച്ചത്.
സുഹൃത്തായിരുന്ന സരിത എന്ന യുവതിയെ (46) ആണ് ഇയാള്‍ തീ കൊളുത്തി കൊന്നത്. യുവതിയെ തീ കൊളുത്തിയ സമയത്ത് ബിനുവിനും പൊള്ളലേറ്റിരുന്നു. മാർച്ച് നാലിനാണ് യുവതി പൊള്ളലേറ്റ് മരിച്ചത്. വീട്ടില്‍ നിന്നു വിളിച്ചിറക്കിയായിരുന്നു അക്രമം.യുവതിയെ തീ കൊളുത്തുന്നതിനിടെ ബിനുവിനും പൊള്ളലേറ്റു. തുടര്‍ന്ന് ഇയാള്‍ കിണറ്റില്‍ ചാടി. കഴക്കൂട്ടത്തു നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ കിണറ്റിലിറങ്ങിയാണ് ബിനുവിനെ പുറത്തെടുത്തത്.
read also: ‘അടിവരയിട്ട് പറയുന്നു, സിഎഎ കേരളത്തിലും നടപ്പാക്കും’: പിണറായിക്ക് മറുപടിയുമായി സന്ദീപ് വാര്യർ
സരിതയെ കൊല്ലാൻ ബിനു കന്നാസില്‍ നിറച്ച പെട്രോളിനു പുറമേ, വെട്ടുകത്തിയും മുളകുപൊടിയുമെല്ലാം കൊണ്ടായിരുന്നു എത്തിയത്. പെട്രോള്‍ ഒഴിച്ചു തീ കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ വെട്ടുകത്തി പ്രയോഗിക്കാമെന്നും ആരെങ്കിലും തടയാൻ ശ്രമിച്ചാല്‍ മുളകുപൊടി എറിയാമെന്നും ലക്ഷ്യമിട്ടതായി പൊലീസ് സംശയിക്കുന്നു.