മോളിവുഡ് മാജിക് ഷോ ഇനി കൊച്ചിയില്‍!! താരങ്ങളെ ഹോട്ടലില്‍നിന്ന് പുറത്താക്കി?


അമ്മ അസോസിയേഷന്റെ ഖത്തറില്‍ നടത്താനിരുന്ന താരനിശ മുടങ്ങിയതിന്റെ പേരില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഭിന്നത രൂക്ഷമെന്നു റിപ്പോർട്ടുകൾ. അസോസിയേഷന്റെ വീഴ്ച മലയാള സിനിമയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയെന്നും സംഭവിച്ചതെന്തെന്ന് ജനറല്‍ ബോഡി വിളിച്ച്‌ വിശദീകരിക്കണമെന്നും അതറിയാനുള്ള അവകാശമുണ്ടെന്നും അംഗങ്ങള്‍ ആവശ്യപ്പെടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

‘മോളിവുഡ് മാജിക്’, മലയാള സിനിമാ താരങ്ങളുടെ ഖത്തറിലെ മെഗാഷോ അവസാന നിമിഷം റദ്ദാക്കി എന്നാല്‍ സംഘടനയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകാത്തതിനാല്‍ ജനറല്‍ ബോഡി വിളിക്കേണ്ടെന്ന നിലപാടിലാണ് നേതൃത്വം. അടുത്ത ദിവസം എക്സിക്യൂട്ടീവ് യോഗം വിളിക്കും. ഖത്തറില്‍ ഷോ നടത്താമെന്ന് ഏറ്റിരുന്ന നയന്‍ വണ്‍ ഇവന്റ്സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി രാകേഷ് പറഞ്ഞതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.

read also: കൊടുങ്കാറ്റിലും എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്ന മണ്ഡലമാണ് ആലപ്പുഴ, ഇത്തവണയും ചതിക്കില്ലെന്നുറപ്പ്: എം.വി ഗോവിന്ദന്‍

മമ്മൂട്ടിയും മോഹന്‍ലാലും അടക്കം 180 ലേറെ താരങ്ങളാണ് മോളിവുഡ് മാജിക്ക് ഷോയ്ക്കായി ഖത്തറിലെത്തിയത്. ഷോ റദ്ദാക്കിയതിനു പിന്നാലെ താരങ്ങളെ തിരികെ നാട്ടിലെത്തിക്കുന്നതിന് ബുക്ക് ചെയ്തിരുന്ന വിമാന ടിക്കറ്റും കമ്പനി പിന്‍വലിച്ചുവെന്നും പിന്നാലെ താരങ്ങളെ ഹോട്ടല്‍ അധികൃതര്‍ മുറികളില്‍നിന്ന് പുറത്താക്കിയെന്നുമാണ് റിപ്പോർട്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിമാനടിക്കറ്റുമെടുത്ത് നല്‍കിയാണ് താരങ്ങളെ നാട്ടിലെത്തിച്ചത്.

മോളിവുഡ് മാജിക്ക് ഷോയ്ക്കായി കരാര്‍ ഒപ്പിട്ട തുകയുടെ 95 ശതമാനം പണവും അസോസിയേഷന് ലഭിച്ചിട്ടുണ്ട്. പണം വാങ്ങാതെയാണ് അമ്മയിലെ താരങ്ങള്‍ ഷോയുമായി സഹകരിച്ചത്. അതിനാല്‍ തന്നെ അസോസിയേഷന് നഷ്ടമില്ല എന്നാണ് അസോസിയേഷന്റെ വിശദീകരണം.