[ad_1]
തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന അഭ്യർഥനയുമായി സംവിധായകൻ ഒമർ ലുലു. സിനിമയില്‍ അവസരം ചോദിച്ച് പോയ നടൻ അനീഷ് ജീ മേനോനെ ചീത്ത വിളിച്ച സംവിധായകന് താനല്ലെന്ന് ഒമർ ലുലു.
read also: പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച രണ്ട് വയസുകാരിയെ മാതാപിതാക്കള്‍ക്ക് കൈമാറി
‘സിനിമയില്‍ അവസരം ചോദിച്ച് പോയ അനീഷ് ജീ മേനോനെ ചീത്ത വിളിച്ച സംവിധായകന് ഞാനാണെന്ന ടാഗുകള്‍ കണ്ടു,അനീഷ് ചോദിക്കാതെ തന്നെ എന്റെ സിനിമയില്‍ അവസരം കൊടുത്ത വ്യക്തിയാണ് ഞാന്‍. ഇപ്പോഴും അനീഷും ഞാനും നല്ല സുഹൃത്തുക്കളാണ് ദയവ് ചെയ്ത് എന്റെ പേര് ഈ വിവാദത്തില്‍ വലിച്ചിഴക്കരുതെന്നും’ ഒമർ ലുലു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അതേസമയം തനിക്കെതിരെ വന്ന ലൈംഗീകാരോപണം വ്യാജമാണെന്ന് കഴിഞ്ഞ ദിവസം അനീഷ് വ്യക്തമാക്കിയിരുന്നു. റെഡ്ഡിറ്റിലാണ് മോണോ ആക്ടിങ്ങ് പഠിപ്പിക്കാനെത്തിയ അനീഷ് ജി മേനോൻ തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് ഒരു പെണ്‍കുട്ടി വ്യക്തമാക്കിയത്.
[ad_2]