[ad_1]
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അനില്‍ ആന്റണിയെ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിയാക്കിയതിനെതിരേ വിമര്‍ശനമുന്നയിച്ച കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സംഘടനാ അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടി വിരുദ്ധ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തെന്ന് കണ്ടെത്തിയതോടെയാണ് പാർട്ടി നടപടിയെടുത്തത്.
read also: വിവാഹം നിശ്ചയത്തിനു ശേഷവും പ്രതിശ്രുത വധു സംസാരിക്കുന്നില്ല : ജീവനൊടുക്കി യുവാവ്
അനില്‍ ആന്റണി സ്ഥാനാര്‍ഥിയായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷവിമര്‍ശനമാണ് ശ്യാം തട്ടയില്‍ നടത്തിയത്. ഒരു ലക്ഷം വോട്ട് പോലും ലഭിക്കില്ലെന്നും പാര്‍ട്ടി അണികള്‍ ആഗ്രഹിച്ചിരുന്നത് പിസി ജോര്‍ജിനെ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
[ad_2]