ചായ വീണ്ടും വീണ്ടും ചൂടാക്കി കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!!


ചായ  നിര്ബന്ധമുള്ളവരാണ് നമ്മളിൽ പലരും. രാവിലെ ഉറക്കം എണീക്കുന്നതു മുതൽ ഈ ശീലം തുടങ്ങുന്നു. ദിവസത്തിൽ നിരവധി ചായ കുടിക്കുന്നവർ ഉണ്ടാകും. ചായയില്‍ അടങ്ങിയിട്ടുള്ള കഫീൻ തലച്ചോറിനെയും ശരീരത്തെയും സജീവമായി നിലനിർത്താൻ സഹായിക്കുന്നു. ചായ കുടിക്കുമ്പോള്‍ ഉണ്ടാകുന്ന ചില തെറ്റുകള്‍ നമ്മുടെ ആരോഗ്യത്തെ ദോഷകാര്യമായി ബാധിക്കും. അതിൽ പ്രധാനമാണ് ചായ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത്. യഥാർത്ഥത്തില്‍, ചായ ദീർഘനേരം സൂക്ഷിക്കുന്നത് അതിലെ വിഷാംശം വർധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഏറെ സമയം സൂക്ഷിച്ച ചായ കുടിച്ചാല്‍ ദഹനപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.

read also: പേരിൽ ചക്രവർത്തിയുണ്ടെന്ന് കരുതി രാജാവിനെ വിമർശിക്കാൻ പാടുണ്ടോ? പരിഹസിച്ച് ഹരീഷ് പേരടി

ഭക്ഷണത്തോടൊപ്പം ചായ കുടിക്കുന്നത് ശരിയല്ല. ഭക്ഷണത്തോടൊപ്പം കഫീൻ കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതില്‍ നിന്ന് തടയുന്നു. അതുകൊണ്ട് ഭക്ഷണത്തോടൊപ്പം ചായ കുടിക്കരൂത്.

അതുപോലെ വെറുംവയറ്റില്‍ ചായ കുടിക്കുന്നതും ശരീരത്തിന് നല്ലതല്ല. ഈ ശീലം അസിഡിറ്റിക്കും മലബന്ധത്തിനും കാരണമാകും. വെറും വയറ്റില്‍ കഫീൻ കഴിക്കുന്നത് ദഹനത്തെ മന്ദീഭവിപ്പിക്കും. ഛർദി, ഓക്കാനം എന്നിവയും അനുഭവപ്പെടാം.