പേടിഎമ്മിൽ ആശങ്ക തുടരുന്നു! പുതിയ സാധുതകൾ തേടി എൻപിസിഐ


പേടിഎം ആപ്പിന് കുരുക്ക് മുറുകിയതോടെ പ്രവർത്തനങ്ങൾ വീണ്ടും അനിശ്ചിതത്വത്തിൽ. നിലവിൽ, പേടിഎം ആപ്പിന്റെ യുപിഐ പ്രവർത്തനങ്ങൾ തുടരുന്നതിനായി ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷൻ സേവന ദാതാവാനുള്ള സാധ്യത പരിശോധിക്കാൻ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. പേടിഎം ആപ്പ് വഴി ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത യുപിഐ സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സാധുതകൾ തേടിയിരിക്കുന്നത്.

ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും, ക്രെഡിറ്റ് ഇടപാടുകൾ നടത്തുന്നതിനും ഉൾപ്പെടെ പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ വിവിധ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതിനായി റിസർവ് ഉത്തരവിട്ടിരുന്നു. പിന്നീട് ഇത് മാർച്ച് 15 വരെ നീട്ടി നൽകിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് തീയതി നീട്ടി നൽകിയത്. പേടിഎം പേയ്മെന്റ്സ് ബാങ്ക് ഉപഭോക്താക്കൾ വാലറ്റ്, ഫാസ്ടാഗ്, നാഷണൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നത് റിസർവ് ബാങ്ക് വിലക്കിയിട്ടുണ്ട്.