പാന്‍ക്രിയാറ്റിക് കാന്‍സറിനെ നിശബ്ദ കാന്‍സര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.. കാരണം


ലോകത്താകമാനം വലിയ വെല്ലുവിളി ഉയര്‍ത്തുന്ന രോഗമാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. 4,50,000 പേരാണ് ഓരോ വര്‍ഷവും ഈ രോഗത്തെ നേരിടുന്നത്.
പാന്‍ക്രിയാസിലെ അസാധാരണ കോശങ്ങള്‍ അനിയന്ത്രിതമായി രീതിയില്‍ വളരുന്ന അവസ്ഥയാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാന്‍സറുകളില്‍ 12-ാം സ്ഥാനമാണിതിന്.

പാന്‍ക്രിയാറ്റിക് കാന്‍സറിനെ നിശബ്ദ കാന്‍സര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം കാന്‍സറിന്റെ ആദ്യഘട്ടത്തില്‍ രോഗത്തെ കണ്ടെത്താന്‍ പ്രയാസമാണ്. പാന്‍ക്രിയാറ്റിക് വന്ന രോഗികള്‍ക്ക് അതിജീവനം വളരെ അധികം ദുഷ്‌കരമാണ്. പലപ്പോഴും 1 മുതല്‍ 5 വര്‍ഷം വരെയാണ് രോഗികള്‍ക്ക് അതിജീവിക്കാന്‍ കഴിയുക. എന്നാല്‍ പൊതുവില്‍ ആദ്യഘട്ടത്തില്‍ അതിജീവന നിരക്ക് കൂടുതലായി കാണുന്നു.

മഞ്ഞപ്പിത്തം, ശരീരഭാരം കുറയുക, കഠിനമായ വയറുവേദന, പുറംവേദന, വിശപ്പില്ലായ്മ എന്നിവയാണ് പൊതുവില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍.

രണ്ട് തരം  കാന്‍സറുകളാണ് പൊതുവില്‍ ബാധിക്കുന്നത്
1.എന്‍ഡോക്രൈന്‍ കാന്‍സര്‍
2. എക്‌സോക്രൈന്‍

എന്‍ഡോക്രൈന്‍ കാന്‍സര്‍

ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളെയാണ് എന്‍ഡോക്രൈന്‍ കാന്‍സര്‍ ബാധിക്കുന്നത്.

എക്‌സോക്രൈന്‍

ദഹനത്തിന് സഹായിക്കുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളിലാണ് ഇത് ബാധിക്കുക. പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഏറ്റവും അധികം ബാധിക്കുന്നത് എക്‌സോക്രൈന്‍ കോശങ്ങളെയാണ്.

അതിജീവന നിരക്ക് കുറവാണെങ്കിലും രോഗത്തെ ആദ്യ ഘട്ടത്തില്‍ കണ്ടെത്താനായാല്‍ സുഖപ്പെടുത്താം. 45 വയസിനു മുകളിലാണ് ഇത് ഏറ്റവുമധികം കാണുന്നത്. അതുകൊണ്ടാണ് ഈ രോഗത്തിന്റെ അതിജീവനത്തിന്റെ നിരക്ക് കുറയുന്നതും. പ്രമേഹവും പൊണ്ണത്തടിയും രോഗത്തിലേക്ക് നയിക്കുന്നു. പുകവലിയുടെ ഉപയോഗവും രോഗത്തിന് കാരണമാകുന്നു.

ഭക്ഷണം നിയന്ത്രിക്കുകയും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നവരിലേക്ക് പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള സാധ്യത കുറവാണ്.