[ad_1]
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറെ പ്രചാരമുള്ള ദിനങ്ങളിൽ ഒന്നാണ് വാലന്റൈൻസ് ഡേ. ഒരാഴ്ചക്കാലം നീളുന്ന ഈ ആഘോഷ വേളയിൽ സമ്മാനങ്ങൾക്കും മറ്റും ആകർഷകമായ കിഴിവുകളാണ് ലഭിക്കുക. ഇപ്പോഴിതാ വാലന്റൈൻസ് ഡേയ്ക്കായി പ്രത്യേകം ഒരുക്കിയ പുതിയ സ്റ്റോറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. പ്രിയപ്പെട്ടവർക്കുള്ള മികച്ച ഗിഫ്റ്റ് നൽകാനായി ചോക്ലേറ്റുകൾ, ഇലക്ട്രോണിക്സ്, ഹോം ഡെക്കർ, ഫാഷൻ ആൻഡ് ബ്യൂട്ടി സാധനങ്ങൾ, കസ്റ്റമൈസ് ചെയ്യാവുന്ന ഇ-ഗിഫ്റ്റ് കാർഡുകൾ തുടങ്ങിയവ സ്റ്റോറിൽ ലഭ്യമാകും.
ഫെബ്രുവരി 14 വരെയാണ് ഈ ഓഫർ ലഭിക്കുകയുള്ളൂ. അതേസമയം, വാലന്റൈൻസ് ദിനമായ അന്ന് വെറ മോഡ, ഗിവ, കാഡ്ബറി ഫ്ലവർ ഓറ, വൺപ്ലസ്, സോണി, ബോട്ട്, ഫോസിൽ എന്നീ ബ്രാൻഡുകളിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ലഭ്യമാണ്. ഇതിനോടൊപ്പം, സ്മാർട്ട്ഫോണുകൾ, ടിവികൾ, പാദരക്ഷകൾ, വാച്ചുകൾ, ഫ്ലവർ, ഗ്രൂമിംഗ് എസ്സൻഷ്യൽസ്, ഹാൻഡ് ബാഗുകൾ, അപ്പാരൽ, വീഡിയോ ഗെയിമുകൾ എന്നിവയും സ്റ്റോറിൽ ലഭ്യമാകും.
[ad_2]