[ad_1]
തേയില കുടിയ്ക്കാൻ എല്ലാവര്ക്കും ഇഷ്ടമാണ് എന്നാൽ കറികൾക്ക് നിറം നൽകാൻ തേയില ഉപയോഗിക്കുന്നത് അറിയാമോ? നോർത്ത് ഇന്ത്യയിലാണ് ഈ ശീലം ഉള്ളത്.
നോർത്ത് ഇന്ത്യൻ കറികളിൽ പ്രത്യേകിച്ച് കടലക്കറിയിൽ തേയില ചേർക്കാറുണ്ട്. വൃത്തിയുള്ള കോട്ടൻ തുണിയിൽ ഒരു ടീസ്പൂൺ തേയില കിഴികെട്ടി കറിയിൽ ഇടുകയാണ് ചെയ്യുന്നത്. 30 മിനിറ്റിനുശേഷം ഇത് എടുത്തുമാറ്റാം. ഇത്തരത്തിൽ നിറം ചേർക്കുമ്പോൾ തേയിലയുടെ രുചി കറികൾക്ക് ഉണ്ടാകില്ല, മറിച്ച് കറികളുടെ രുചിയേറുകയാണ് ചെയ്യുന്നത്
read also: മാനന്തവാടിയിലെ കൊലയാളി കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടും: ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് വനംമന്ത്രി
മഴക്കാലത്തും തണുപ്പ് കാലത്തും ഈർപ്പം കൊണ്ട് മുറികളിൽ ഉണ്ടാകുന്ന ചീത്ത ഗന്ധത്തിനും പരിഹാരമാണ് തേയില. അതിനായി ഒരു റൂം സ്പ്രേ തേയില ഉപയോഗിച്ച് നമുക്ക് തയ്യാറാക്കാം
വൃത്തിയുള്ള ചെറിയ തുണികളിൽ കുറച്ചു തേയില ഇടണം ഇതിലേക്ക് മൂന്നുതുള്ളി നാരങ്ങാനീരോ എസെൻഷ്യൽ ഓയിലോ ചേർത്ത് കെട്ടി അടുക്കളയിലും ദുർഗന്ധമുള്ള ഭാഗങ്ങളിലും എടുത്തുവയ്ക്കുക ചീത്ത ഗന്ധങ്ങളെ ഇല്ലാതാക്കാൻ ഇത് സഹായിക്കും
[ad_2]