വമ്പൻ ഹിറ്റായി ഭാരത് അരി: വിൽപ്പനക്കായി സംസ്ഥാനത്ത് ആരംഭിക്കുക 200 ഔട്ട്‌ലെറ്റുകൾ

[ad_1]

തിരുവനന്തപുരം: കേന്ദ്രസർക്കാർ അവതരിപ്പിച്ച ഭാരത് അരി ചുരുങ്ങിയ ദിവസത്തിനുള്ളിൽ നേടിയെടുത്തത് വൻ ജനപ്രീതി. ഭാരത് അരിയുടെ വിൽപ്പനക്കായി സംസ്ഥാനത്ത് 200 ഔട്ട്‌ലെറ്റുകൾ തുറക്കുന്നതാണ്. നിലവിൽ, നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർസ് ഫെഡറേഷൻ (എൻസിസിഎഫ്), കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് ഭരത് അരി വിൽക്കുന്നത്. 5 കിലോ, 10 കിലോ എന്നിങ്ങനെ രണ്ട് പായ്ക്കറ്റുകളിലാണ് ഭാരത് അരി വിപണിയിൽ എത്തിയിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് ഒറ്റത്തവണ 10 കിലോ അരി വരെ വാങ്ങാനാകും. ഇതിനായി റേഷൻ കാർഡിന്റെ ആവശ്യമില്ല. കൂടുതൽ ജില്ലകളിലേക്ക് വരും ദിവസങ്ങളിൽ അരി എത്തിക്കുന്നതാണ്. ഇതിനായുള്ള സജ്ജീകരണങ്ങൾ ഉടൻ ആരംഭിക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികൾ, സ്വകാര്യ സംരംഭകർ എന്നിവർ മുഖേനയും അരി വിൽപ്പനയ്ക്ക് എത്തിക്കുന്നത് ആലോചനയിൽ ഉണ്ട്. കൂടാതെ, ഓൺലൈനായി അരി വാങ്ങാനുള്ള സൗകര്യം ഒരുക്കും. അരി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ഏറെ ആശ്വാസമാണ് ഭാരത് അരി.

[ad_2]