[ad_1]
ഡെറാഡൂൺ: വടക്കൻ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചു. ഉത്തരാഖണ്ഡിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗംഗോത്രി പൂർണ്ണമായും മഞ്ഞിൽ മൂടിയിരിക്കുകയാണ്. സംസ്ഥാനത്ത് നേരത്തെ തന്നെ ശൈത്യകാലം ആരംഭിച്ചിരുന്നെങ്കിലും, കഴിഞ്ഞ ദിവസമാണ് മഞ്ഞുവീഴ്ചയ്ക്ക് തുടക്കമായത്. ഗംഗോത്രിയുടെ പരിസരങ്ങളിലെല്ലാം മഞ്ഞുവീഴ്ച അതിശക്തമാണ്. സംസ്ഥാനത്തെ മറ്റൊരു തീർത്ഥാടന കേന്ദ്രമായ കേദാർനാഥിലും മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്.
ജനുവരി അവസാന വാരമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് തുടക്കമായത്. പലയിടങ്ങളിലും കാഴ്ച മറയ്ക്കുന്ന ഇത്തരത്തിലുള്ള മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. കാശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശ്രീനഗറിലും മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഏറെ വൈകിയാണ് മഞ്ഞുവീഴ്ച എത്തിയത്. വടക്കൻ സംസ്ഥാനങ്ങൾ ഒന്നടങ്കം മഞ്ഞിൽ മൂടി തുടങ്ങിയതോടെ നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്.
[ad_2]