കാലുപിടിച്ച്‌ എഴുതിച്ചിട്ട് ക്ലീഷെയെന്ന് അപമാനിച്ചത് ദുരുദ്ദേശപരം: സച്ചിദാനന്ദന്റെ കാപട്യം വെളിവായെന്ന് ഷമ്മി തിലകൻ


കേരളം ഗാനം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെടുകയും എന്നാൽ താൻ നൽകിയ ഗാനം പരിഗണിച്ചോ എന്ന് അറിയില്ലെന്നും വിമർശിച്ചു ശ്രീകുമാരൻ തമ്പി രംഗത്ത് എത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ സാഹിത്യ അക്കാദമി അധികാരികളെ വിമർശിച്ചതും ശ്രീകുമാരൻ തമ്പിയ്ക്ക് പിന്തുണ നൽകിയും നടൻ ഷമ്മി തിലകൻ രംഗത്ത്.

വരികളിലെ ക്ലീഷേ പ്രയോഗങ്ങൾ തിരുത്തൽ വരുത്താൻ തമ്പി സാർ തയ്യാറാകാതിരുന്നതിനാൽ കവിത നിരാകരിച്ചെന്ന് അക്കാദമി അദ്ധ്യക്ഷൻ നടത്തിയ പ്രസ്താവന അപലപനീയമാണ് എന്നും ദേശീയഗാനം പോലെ കുട്ടികൾക്ക് പോലും ആലപിക്കാൻ തക്കവണ്ണമുള്ളതായിരിക്കണം കേരള ഗാനം എന്നും, അപ്രകാരം മലയാളത്തിൽ എഴുതാൻ നിലവിൽ തമ്പി സാർ മാത്രമേ ഉള്ളൂ എന്നും പറഞ്ഞ് കാലുപിടിച്ച് എഴുതിച്ച ശേഷം അത് ക്ലീഷേ ആണ് എന്ന് പറഞ്ഞ് അപമാനിച്ചത് ദുരുദ്ദേശപരം തന്നെയാണെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ ഷമ്മി തിലകൻ പറഞ്ഞു.

read also:   പാവപ്പെട്ട എന്നെ ഉപദ്രവിക്കരുത്: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നു പ്രഖ്യാപിച്ചതാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍

പോസ്റ്റ് പൂർണ്ണ രൂപം

#കേരള_ഗാനം എന്ന നിലയിൽ പരിഗണിക്കാൻ സാഹിത്യഅക്കാദമി ഔദ്യോഗികമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, അതുല്യ കവി ശ്രീകുമാരൻതമ്പി സാർ രചിച്ച ഗാനത്തിന്റെ പല്ലവി:-
‘ഹരിതഭംഗി കവിത ചൊല്ലും എന്റെ കേരളം..!
സഹ്യഗിരി തൻ ലാളനയിൽ വിലസും കേരളം..!
ഇളനീരിൻ മധുരമൂറും എൻ മലയാളം..!
വിവിധ ഭാവധാരകൾ തൻ ഹൃദയസംഗമം..!’
ലളിതമായ ഭാഷയിലുള്ള ഒരു ‘ദേശഭക്തിഗാനം’ ഒത്തിരി ഇഷ്ടമായി..!
എന്നാൽ, വരികളിലെ #ക്ലീഷേ പ്രയോഗങ്ങൾ തിരുത്തൽ വരുത്താൻ തമ്പി സാർ തയ്യാറാകാതിരുന്നതിനാൽ കവിത നിരാകരിച്ചെന്ന് അക്കാദമി അദ്ധ്യക്ഷൻ നടത്തിയ പ്രസ്താവന അപലപനീയമാണ്..!
ദേശീയഗാനം പോലെ കുട്ടികൾക്ക് പോലും ആലപിക്കാൻ തക്കവണ്ണമുള്ളതായിരിക്കണം കേരള ഗാനം എന്നും, അപ്രകാരം മലയാളത്തിൽ എഴുതാൻ നിലവിൽ തമ്പി സാർ മാത്രമേ ഉള്ളൂ എന്നും പറഞ്ഞ് കാലുപിടിച്ച് എഴുതിച്ച ശേഷം അത് ക്ലീഷേ ആണ് എന്ന് പറഞ്ഞ് അപമാനിച്ചത് ദുരുദ്ദേശപരം തന്നെയാണ്..!
ഇത്തരമൊരു നീചമായ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുക വഴി അക്കാദമി അധ്യക്ഷൻ്റെ കാപട്യം വെളിവാകുന്നു..!
എന്തിന്…?! ആർക്കുവേണ്ടി..?!
എത്ര നികൃഷ്ടമായ ചെപ്പടിവിദ്യ കാട്ടിയും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കണമെന്ന് ഉന്നതതല സമ്മർദ്ദം വല്ലതുമുണ്ടോ..?
കഷ്ടം തന്നെ സാറോ…..!!?
#സ്വയംപ്രഖ്യാപിത_അന്താരാഷ്ട്രകവിയുടെ അറിവിലേക്കായി മഹാകവി കുമാരനാശാൻ്റെ #വീണപൂവിലെ 21-ാമത്തെ ശ്ളോകം ഞാൻ അലറി വിളിച്ചു പാടുന്നു…!
ഹാ! പാപമോമൽ മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തൻ
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നും കപോതമെന്നും