ചര്‍മത്തിന് കൂടുതല്‍ തിളക്കം വേണോ? എങ്കില്‍ അതിനുള്ള വഴി അടുക്കളയില്‍ നിന്ന് തന്നെ തുടങ്ങാം



വീട്ടില്‍ തന്നെ തയാറാക്കാന്‍ കഴിയുന്ന ചില ഫേസ് മാസ്‌കുകള്‍ ഉപയോഗിച്ചു കൊണ്ട് ചര്‍മത്തിനു നല്ല തിളക്കം നല്‍കാന്‍ കഴിയും. രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പ് ഈ ഫേസ് മാസ്‌കുകള്‍ മുഖത്തുപുരട്ടാം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കഴുകി കളയുകയും ചെയ്യാം.

മുട്ട ഫേസ് മാസ്‌ക്

മുട്ടയുടെ മഞ്ഞ മാറ്റി വെള്ള മാത്രം എടുക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിട്ടിനു ശേഷം കഴുകി കളയാം. താല്‍പര്യമുള്ളവര്‍ക്ക് ഒരു രാത്രി മുഴുവന്‍ ഇതു മുഖത്ത് സൂക്ഷിക്കാം. ആഴ്ചയില്‍ രണ്ടു തവണ ഇങ്ങനെ ചെയ്യാം.

മുട്ടയുടെ വെള്ളയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ ചര്‍മത്തിനു തിളക്കം നല്‍കുന്നതിനൊപ്പം അകാല വാര്‍ധക്യത്തെ ചെറുക്കുന്നു. കൂടാതെ, ചര്‍മത്തിനു ദൃഢത നല്‍കുകയും ചെയ്യുന്നു. മുഖത്തുവീഴുന്ന ചുളിവുകള്‍, കറുത്ത പാടുകള്‍ എന്നിവയെയെല്ലാം പ്രതിരോധിക്കാന്‍ മുട്ടയുടെ വെള്ളയ്ക്കു കഴിയും.

തക്കാളി ഫേസ് മാസ്‌ക്

സാമാന്യ വലുപ്പത്തിലുള്ള ഒരു തക്കാളിയെടുത്തു രണ്ടായി മുറിക്കുക. രണ്ടു ടേബിള്‍ സ്പൂണ്‍ പാല്‍ ഒരു ബൗളില്‍ എടുത്തു മുറിച്ചുവച്ച തക്കാളി അതില്‍ മുക്കിയതിനു ശേഷം മുഖത്ത് പുരട്ടുക. ഉണങ്ങിയതിനു ശേഷം വീണ്ടും ഇതാവര്‍ത്തിക്കുക. തക്കാളിയും പാലും മിക്സ് ചെയ്തും മുഖത്ത് പുരട്ടാവുന്നതാണ്. ഈ കൂട്ട് മുഖത്ത് പുരട്ടിയതിനു രാവിലെ എഴുന്നേറ്റു തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ട് – മൂന്ന് തവണഇങ്ങനെ ചെയ്യാം.