തിരിച്ചുകയറി സ്വർണവില: അറിയാം ഇന്നത്തെ വില നിലവാരം


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,520 രൂപയായി. ഒരു ഗ്രാമിന് 15 രൂപ വർദ്ധിച്ച്, 5,815 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 46,400 രൂപയും, ഗ്രാമിന് 5,800 രൂപയുമായിരുന്നു വില നിലവാരം.

അന്താരാഷ്ട്ര സ്വർണവില നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 6.01 ഡോളർ ഉയർന്ന് 2,055.11 ഡോളർ എന്നതാണ് വില നിലവാരം. അന്താരാഷ്ട്ര സ്വർണവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്. കേരളത്തിലെ സ്വർണവില, 2023 ഡിസംബർ 28 വ്യാഴാഴ്ചയാണ് ചരിത്രത്തിലെ ഉയർന്ന നിലവാരത്തിലേക്ക് എത്തിയത്. ഡിസംബർ 28ന് ഒരു പവൻ സ്വർണത്തിന് 47,120 രൂപയും, ഗ്രാമിന് 5,890 രൂപയുമായിരുന്നു വില നിലവാരം.