മുംബൈ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കുടുങ്ങിയെന്ന് നടി രാധിക ആപ്തെ. വിമാനം വൈകിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ എയ്റോബ്രിഡ്ജില്‍, അടിസ്ഥാന സൗകര്യം പോലും ഉറപ്പാക്കാതെ മണിക്കൂറുകളോളം പൂട്ടിയിട്ടു എന്നാണ് രാധിക ആപ്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
read also: മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല, നിങ്ങളുടെ രാഷ്ട്രീയം എന്റെ മേലേക്ക് ഇടണ്ട: ജൂഡ് ആന്റണിയ്ക്ക് നേരെ കൂവൽ
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ഞാന്‍ ഇത് പറയേണ്ടതുണ്ട്. ഇന്ന് രാവിലെ 8.30നായിരുന്നു എന്റെ വിമാനം. 10.50 ആയിട്ടും ഇതുവരെ ഫ്‌ളൈറ്റ് എടുത്തിട്ടില്ല. പക്ഷേ ബോര്‍ഡ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് ഫ്‌ളൈറ്റിന്റെ വാദം. യാത്രക്കാരെ മുഴുവന്‍ എയറോബ്രിഡ്ജിലാക്കി ലോക്ക് ചെയ്തു. ചെറിയ കുട്ടികള്‍ ഉള്ളവരും പ്രായമായവരുമെല്ലാം ഒരു മണിക്കൂറില്‍ അധികമായി ലോക്ക് ചെയ്തു വച്ചിരിക്കുകയാണ്. സെക്യൂരിറ്റി വാതില്‍ തുറക്കുന്നില്ല. ജീവനക്കാര്‍ക്ക് ഒരു പിടിയുമില്ല. പഴയ ജീവക്കാര്‍ മാറിയ പുതിയ ക്രൂ എത്തേണ്ട സമയമായി. എന്നാല്‍ അവര്‍ എപ്പോഴാണ് എത്തുക എന്നുപോലും ഇവര്‍ക്ക് അറിയില്ല. അതുകൊണ്ട് എത്രനേരം ഇങ്ങനെ യാത്രക്കാരെ പൂട്ടിയിടേണ്ടിവരുമെന്നും അറിയില്ല. പുറത്തുണ്ടായിരുന്ന ഒരു വനിത ജീവനക്കാരിയോട് സംസാരിക്കാനായി ഞാന്‍ പുറത്തുചാടി. എന്നാല്‍ പ്രശ്‌നമൊന്നുമില്ലെന്നും ഒരു ഡിലെയുമില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ എന്നെയും അകത്താക്കി. ഉച്ചയ്ക്ക് 12 വരെ ഇവിടെ ഇരിക്കേണ്ടിവരുമെന്നാണ് ഇവര്‍ പറയുന്നത്. ഇങ്ങനെ അടച്ചുപൂട്ടി. വെള്ളമോ ശൗചാലയത്തിനുള്ള സൗകര്യമോ ഇല്ല. രസകരമായ ഈ യാത്രയ്ക്ക് നന്ദി.- എന്നാണ് രാധിക കുറിച്ചത്.
എയറോബ്രിഡ്ജിന്റെ നിലത്ത് ഇരിക്കുന്നതിന്റേയും ജീവനക്കാരോട് സംസാരിക്കുന്നതിന്റേയുമെല്ലാം ചിത്രങ്ങള്‍ക്കൊപ്പമാണ് രാധികയുടെ പോസ്റ്റ്.