ചിലർ തുപ്പിയത് കുടിക്കാൻ അവർ ഓടിയെത്തുന്നത് പോലെ രാമന്റെ അടുക്കലേക്ക് അവരെത്തില്ല: പരിഹസിച്ച് രാമസിംഹൻ


ഹിന്ദു മുസ്‌ലിം മതത്തിലെ ചില ആചാരങ്ങൾക്ക് എതിരെ സമൂഹം കാണിക്കുന്ന ഇരട്ടത്താപ്പുകളെ തുടർന്ന് കാണിച്ചു സംവിധായകൻ രാമസിംഹൻ അബൂബക്കർ. സംവിധായകന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ശാക്തേയ ആചാരപ്രകാരം കോഴിയെ വെട്ടുന്ന ഹൈന്ദവന്റെ ആചാരമായ മൃഗബലി നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് ഇ.എം.എസ് മന്ത്രിസഭ നിയമമുണ്ടാക്കി. എന്നാൽ, മുസ്ലിങ്ങളുടെ ബലി പെരുന്നാൾ എങ്ങിനെയാണ് നടത്തുന്നത്? കുമ്പളം വെട്ടിയിട്ടാണോ? ആടും, കാലികളും മറ്റും മൃഗമല്ലേ? എന്ന് രാമസിംഹൻ ചോദിക്കുന്നു.

read also: പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവം, രണ്ടു പേര്‍ കസ്റ്റഡിയില്‍,15 പേര്‍ക്കെതിരെ കേസ്

കുറിപ്പ് പൂർണ്ണ രൂപം

1968 മുതൽ ഹൈന്ദവർ കുമ്പളം വെട്ടാൻ തുടങ്ങി,
തുടക്കം അതാണ്..
ഹിന്ദുക്കളിലെ വിശ്വാസത്തിന്റെ ഭാഗമായി ശാക്തേയ ആചാരപ്രകാരം കോഴിയെ വെട്ടുന്ന ഹൈന്ദവന്റെ ആചാരമായ മൃഗബലി നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് ഇ.എം.എസ് മന്ത്രിസഭ നിയമമുണ്ടാക്കി.
അന്നുമുതൽ പാവം ഹിന്ദു കുമ്പളക്കുരുതികൊണ്ട് തൃപ്തിയടഞ്ഞു..
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം മൃഗബലി ഹൈന്ദവന്റെ മാത്രം ആചാരമല്ല, മുസ്ലിങ്ങളുടെ ബലി പെരുന്നാൾ എങ്ങിനെയാണ് നടത്തുന്നത്?
കുമ്പളം വെട്ടിയിട്ടാണോ?
ആടും, കാലികളും മറ്റും മൃഗമല്ലേ?
അല്ലെന്ന് കമ്മി പക്ഷം..

ബലി പെരുന്നാളിന് കുമ്പളം വെട്ടിയാൽ മതിയെന്ന് സഖാവ് തീരുമാനിച്ചാൽ, അടുത്ത പെരുന്നാളിന് മുൻപ് ഓല് സഖാക്കളുടെ പിടുക്ക് വെട്ടുമെന്ന് കൃത്യമായി അറിയാം.. ഹിന്ദുവിന്റെ ആചാരങ്ങളെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചാൽ ചോദിക്കാൻ ആരുമില്ലെന്ന് സ്പഷ്ടം. കുത്തിയോട്ടത്തിന് കുഞ്ഞുങ്ങളുടെ മുതുകിലെ തൊലിപ്പുറത്തു നൂൽ കോർക്കുന്നത് കണ്ട് അയ്യോ ബാലപീഡനം എന്ന് മോങ്ങിയവർ ജനിച്ചു രണ്ടു മാസം തികയും മുൻപ് സുന്നത്ത് നടത്തി കുഞ്ഞിനെ കൊല്ലുന്നത് കാണുകയേ ഇല്ല,
മുത്തപ്പന് കള്ള് വച്ചാൽ അനാചാരം, പള്ളിയിൽ വീഞ്ഞ്നൽകിയാൽ ആചാരം..
വെളിച്ചപ്പാടിന്റെ വാൾപ്രയോഗം അനാചാരവും കുത്തുറാത്തീബിന്റെ കത്തിപ്രയോഗം ആചാരവുമാകുന്നു..
എന്താല്ലേ???

ഹൈന്ദവരുടെ മാസമുറ ശുദ്ധിയും, ഇസ്ലാമിക മാസമുറ അശുദ്ധിയും… അയ്യപ്പന്റടുത്ത് പെണ്ണിനെ കേറ്റണം, സുന്നിപ്പള്ളിയിൽ വാവരുടെ അടുത്ത് കയറ്റരുത്.. ഇങ്ങിനെ ഒരേ രീതിയിലുള്ള ഹൈന്ദവ ആചാരങ്ങളെയും,ഇതര മതാചാരങ്ങളെയും ഇടതും വലതും രണ്ടായിക്കണ്ടു ഹൈന്ദവരുടെ മുതുകത്തു കയറി നൃത്തം നടത്തിക്കൊണ്ടേയിരിക്കുന്നു..
എം പി പ്രതാപന് ഇസ്ലാം ഏകദൈവ വിശ്വാസികളും ഹിന്ദു ബഹുദൈവ വിശ്വാസികളുമാണ്,
മൂപ്പര് ഖുർആൻ കുറച്ചൊക്കെ പഠിച്ചിക്ക്, ഭഗവത് ഗീത നഹീ നഹീ.. ഇന്ത്യ ഇസ്ലാം ഭരണതിന് കീഴിൽ വരണമെന്ന് പ്രാർത്ഥിക്കുമ്പോൾ ആമീൻ എന്ന് പറയുന്ന ഗണ്ടിയുടെ അനുയായിക്ക് വേറെന്ത് തോന്നും..

ഇന്ന് കേരളത്തിലെ പച്ചകൾ നിശ്ചയിക്കുന്ന അജണ്ടയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും കമ്മികളും അടിയുറച്ചു നിൽക്കും,കാരണം ഈ രണ്ടു പാർട്ടികളും ഈ ഖേരളത്തിലും അതിനു ചുറ്റുമേ ഉള്ളു, അതാണ്‌ കട്ടിങ് സൌത്ത്…. ചിലർ തുപ്പിയത് കുടിക്കാൻ അവർ ഓടിയെത്തുന്നത് പോലെ രാമന്റെ അടുക്കലേക്ക് അവരെത്തില്ല, എത്തിയാൽ വിവരം അറിയും.. പച്ചമുന്തിരി കുലയ്ക്ക് താഴെ അതും നോക്കി വെള്ളമൂറി ഇരിക്കുന്ന കുറുക്കന്മാർ…

കിട്ടാവുന്നിടത്തൊക്കെ അവർ ഹിന്ദുവിനെ ചൊറിയും,
ഹൈന്ദവന് ശ്രേഷ്ഠമായ തീർത്ഥം കൊണ്ട് മുഖം കഴുകും,
അയ്യപ്പന്മാരെ കൊള്ളയടിച്ചു കഷ്ടപ്പെടുത്തും..
ഹജ്ജിനുള്ള ശ്രേഷ്ടത മണ്ഡലകാലത്തിനില്ലല്ലോ?
എന്നാലോ ഇത്രയൊക്കെക്കൊണ്ടിട്ടും, അനുഭവിച്ചിട്ടും പഠിക്കാതെ പ്രതാപനെയും, രാധാകൃഷ്ണനെയും പിണറായിയെയും മറ്റും ജയിപ്പിച്ചു വിടുന്ന ആ ഹൈന്ദവ കുനിയലിനെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് മലയാളി ഹിന്ദുവിന്റെ ആത്മാഭിമാനത്തേക്കുറിച്ച് കോൾമയിർ കൊള്ളുന്നത്..
നമുക്ക് കുമ്പളങ്ങകൊണ്ട് കുരുതി നടത്തി, ബല്യപെരുന്നാളിന് കോയി ബിരിയാണി മിണുങ്ങി ഏമ്പക്കം വിട്ടു ദുആ ഇരക്കാം 🙏
പടച്ചോന്റെ രാജ്യം ഉടനേ ആക്കണേ റബ്ബേ….