എച്ച്പി പവലിയൻ പ്ലസ് 16: സവിശേഷതകൾ അറിയാം


ആഗോളതലത്തിൽ ഉയർന്ന വിപണി വിഹിതമുള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് എച്ച്പി. ആകർഷകമായ ഡിസൈനിലും മികവുറ്റ ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് എച്ച്പി ലാപ്ടോപ്പുകൾ പുറത്തിറക്കാറുള്ളത്. സാധാരണക്കാരുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പ് മുതൽ പ്രീമിയം റേഞ്ചിൽ ഉള്ള ലാപ്ടോപ്പുകൾ വരെ എച്ച്പി വിപണിയിൽ എത്തിക്കാറുണ്ട്. അത്തരത്തിൽ കമ്പനി അടുത്തിടെ പുറത്തിറക്കിയ ലാപ്ടോപ്പാണ് എച്ച്പി പവലിയൻ പ്ലസ് 16. പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് എച്ച്പി ഈ ലാപ്ടോപ്പ് പുറത്തിറക്കിയിരിക്കുന്നത്. പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

16 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 2560×1600 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 13th ജെൻ ഇന്റൽ കോർ ഐ7-13700എച്ച് പ്രോസസറിലാണ് പ്രവർത്തനം. വിൻഡോസ് 11 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 6 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 1 ടിബിയുമാണ്. ഈ ലാപ്ടോപ്പിന്റെ ഭാരം 1.86 കിലോഗ്രാമാണ്. ബഡ്ജറ്റ് റേഞ്ചിൽ അവതരിപ്പിച്ച എച്ച്പി പവലിയൻ പ്ലസ് 16 ലാപ്ടോപ്പുകളുടെ വില 1,24,999 രൂപയാണ്.