ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ശേഷിക്കുന്നത് ഒരു ദിവസം കൂടി: മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്


ന്യൂഡൽഹി: രാജ്യത്തെ ആദായ നികുതിദായകർക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്. 2022-23 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധിയായ ജൂലൈ 31-ന് സമർപ്പിക്കാൻ കഴിയാത്തവർ ഡിസംബർ 31നകം പുതുക്കിയ റിട്ടേൺ നിർബന്ധമായും ഫയൽ ചെയ്യേണ്ടതാണ്. വൈകിയ റിട്ടേൺ/പുതുക്കിയ റിട്ടേൺ എന്നിവ സമർപ്പിക്കുന്നതിനുള്ള അവസാന അവസരം കൂടിയാണ് ഡിസംബർ 31. അതിനാൽ, ഈ അവസരം നികുതിദായകർ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ഇതിനായി ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്.

വൈകിയുള്ള റിട്ടേണും, പുതുക്കി റിട്ടേണും സമയബന്ധിതമായി സമർപ്പിച്ചിട്ടില്ലെങ്കിൽ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാം. നഷ്ടം ക്യാരി ഫോർവേഡ് ചെയ്യാൻ സാധിക്കില്ല എന്നതാണ് നികുതിദായകർ നേരിടാൻ പോകുന്ന പ്രധാനം പ്രശ്നം. കൂടാതെ, സെക്ഷൻ 234 എ പ്രകാരമുള്ള പലിശയും സെക്ഷൻ 234 എഫിന് കീഴിലുള്ള ഫീസും ഇളവുകളും കിഴിവുകളും പ്രയോജനപ്പെടുത്താൻ കഴിയില്ല എന്നതാണ് മറ്റൊരു പ്രശ്നം. ജൂലൈ 31നകം ഫയൽ ചെയ്യാത്തവരിൽ നിന്ന് ഓഗസ്റ്റ് ഒന്ന് മുതൽ പിഴ ഈടാക്കി തുടങ്ങിയിട്ടുണ്ട്. 5 ലക്ഷത്തിൽ താഴെ വാർഷിക വരുമാനം ഉള്ളവരിൽ നിന്ന് 1000 രൂപയാണ് പിഴ ഈടാക്കുന്നത്.