ലോകത്തിലെ ഏക യോനീ മ്യൂസിയം, അടച്ചു പൂട്ടിയ മ്യൂസിയം വീണ്ടും തുറന്നു


 ലോകത്തിലെ ഏക യോനീ മ്യൂസിയം വീണ്ടും തുറന്നു. യോനിയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സ്ത്രീകളുടെ ശരീരത്തെക്കുറിച്ചുള്ള അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് 2019 സെപ്റ്റംബര്‍ 16 നാണ് ലോകത്തിലെ ആദ്യത്തെ യോനീ മ്യൂസിയം ലണ്ടനിൽ ആരംഭിച്ചത്. ഈ മ്യൂസിയത്തില്‍ ഭീമൻ ടാംപണുകളും, വലിയ ആര്‍ത്തവക്കപ്പുകളും ഒരു ഗ്ലാസ് കേസില്‍ അടിവസ്ത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

‘യോനി ഒരു അത്ഭുതകരമായ അവയവമാണ്, അത് എല്ലാ സ്ത്രീകള്‍ക്കും അഭിമാനിക്കാൻ കഴിയുന്ന ഒന്നാണ്. ഞങ്ങളുടെ ലക്ഷ്യം യോനിയെക്കുറിച്ചുള്ള ധാരണ വളര്‍ത്തുകയും സ്ത്രീകളുടെ ശരീരത്തെക്കുറിച്ചുള്ള അപമാനവും അറിയാക്കലും ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് ലക്‌ഷ്യം.’-എന്നാണു മ്യൂസിയത്തിന്റെ സ്ഥാപകയായ ഫ്‌ളോറൻസ് ബേക്കര്‍ പറയുന്നത്.

കിഴക്കൻ ലണ്ടനിലെ ബെത്നാല്‍ ഗ്രീനിലുള്ള വിക്ടോറിയ പാര്‍ക്ക് സ്ക്വയര്‍ പരിസരത്ത് ആരംഭിച്ച മ്യൂസിയം പിന്നീട് അടച്ച്‌ പൂട്ടേണ്ടിവന്നു. ഇപ്പോഴിതാ, ഈ യോനീ മ്യൂസിയം വീണ്ടും തുറന്നിരിക്കയാണ്. പോയിസര്‍ സ്ട്രീറ്റിന് സമീപത്തായിട്ടാണ് ഇപ്പോള്‍  ഈ യോനീ മ്യൂസിയം പ്രവര്‍ത്തനമാരംഭിക്കുന്നത്.