കൂവിച്ച മഹാനും കൂട്ടരും എല്ലാം പെടും, ഞാന്‍ പെടുത്തും: ഗോള്‍ഡിനെ പരാജയപ്പെടുത്തിയതാണെന്നു അല്‍ഫോണ്‍സ് പുത്രന്
സോഷ്യല്‍ മീഡിയയിൽ സജീവമായ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. അദ്ദേഹത്തിന്റെ ഗോൾഡ് എന്ന ചിത്രം വലിയ പരാജയമായിരുന്നു. ഇതിനെപറ്റി താരം പങ്കുവച്ച ഒരു കമന്റ് വൈറൽ ആകുന്നു.
തന്റെ ആദ്യചിത്രമായ നേരത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അല്‍ഫോണ്‍സ് പുത്രന് രണ്ട് പോസ്റ്റുകള്‍ നേരത്തെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഒരു പടം പരാജയപ്പെട്ടാല്‍ ഇത്രയും വിഷാദപ്പെടുന്നത് എന്തിനാണെന്ന് ഈ പോസ്റ്റുനുകീഴെ ഒരു ഫോളോവര്‍ കമന്റ് ചെയ്തിരുന്നു. അങ്ങനെ വിഷമിച്ചാല്‍ മോഹന്‍ലാലൊക്കെ സിനിമാരംഗത്ത് കാണുമോയെന്നും ഒരു ഗോള്‍ഡ് പോയാല്‍ ഒമ്പത് പ്രേമം വരുമെന്നും തിരിച്ചുവരണമെന്നും ആരാധകന് പറഞ്ഞു. ഇതിന് മറുപടിയായാണ് അല്‍ഫോണ്‍സ് ഗോള്‍ഡിന്റെ പരാജയത്തേക്കുറിച്ച് പുതിയ പരാമര്‍ശം നടത്തിയിരിക്കുന്നത്.
ഒരുപടം പൊട്ടിച്ചതിലാണ് പ്രശ്നമെന്നും എന്നാല്‍ ആ ചിത്രം പൊട്ടിയതല്ലെന്നും സംവിധായകന് മറുപടി പറഞ്ഞു.
read also: സിനിമയിലെ സ്വവർഗാനുരാഗികളെല്ലാം ക്രിസ്ത്യാനികൾ, ഇരുട്ടിൽ നിർത്താൻ ശ്രമം; ചങ്ങനാശേരി രൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ
‘റിലീസിന് മുമ്പ് 40 കോടി കളക്റ്റ് ചെയ്ത ഒരേയൊരു പൃഥ്വിരാജ് ചിത്രമാണ് ഗോള്‍ഡ്. അതുകൊണ്ട് പടം ഫ്ളോപ്പ് അല്ല. തിയേറ്ററില്‍ ഫ്ളോപ്പ് ആണ്. അതിനുകാരണം മോശം പ്രചാരണവും തന്നോടുപറഞ്ഞ കുറേ കള്ളത്തരങ്ങളും കണക്കുകള്‍ തന്നില്‍നിന്ന് മറച്ചതും തന്നെ സഹായിക്കാതിരുന്നതുമാണ്. പുട്ടിന് പീര പോലെ ഇതൊരു അല്‍ഫോണ്‍സ് പുത്രന് സിനിമയാണെന്ന ഒരേയൊരു വാക്കുമാത്രം. ഇതാണ് ആ മഹാന് ആകെ മൊഴിഞ്ഞ വാക്ക്.’
‘ഞാന്‍ 7 ജോലി ചെയ്തിട്ടുണ്ട് ഈ സിനിമയില്‍. പ്രചാരണ സമയത്ത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്നുവിചാരിച്ചു. ഗോള്‍ഡ് തിയേറ്ററില്‍ മാത്രമാണ് പരാജയം. തിയേറ്ററില്‍നിന്ന് പ്രേമത്തിന്റെ കാശ് പോലും കിട്ടാനുണ്ടെന്നാണ് അന്‍വര്‍ ഇക്ക (അന്‍വര്‍ റഷീദ്) പറഞ്ഞത്. പിന്നെ തിയേറ്റര്‍ ഓപ്പണ്‍ ചെയ്ത് ആള്‍ക്കാരെ കൂവിച്ച മഹാനും മഹാന്റെ കൂട്ടരും എല്ലാം പെടും. ഞാന്‍ പെടുത്തും. ‘ -അല്‍ഫോണ്‍സ് പുത്രന് കൂട്ടിച്ചേര്‍ത്തു.