പല കാരണങ്ങൾ കൊണ്ടും നമ്മുടെ നിറം മങ്ങിയേക്കാം. സൂര്യ പ്രകാശമോ അലച്ചിലോ ഒക്കെ ആകാം. എന്നാൽ, ഇതൊന്നുമല്ലാതെ കരുവാളിപ്പും ഇരുണ്ട നിറവും, പ്രത്യേകിച്ചും മുഖത്ത് മാത്രമെങ്കില്‍ സൗന്ദര്യസംരക്ഷണമോ ചര്‍മ സംരക്ഷണമോ അല്ലെങ്കില്‍ ബ്യൂട്ടി ട്രീറ്റ്മെന്റുകളോ കൊണ്ട് ഗുണം ലഭിച്ചെന്ന് വരില്ല. ഇതിന് പുറകില്‍ പലപ്പോഴും പല ആരോഗ്യ കാരണങ്ങളുമുണ്ടാകാം. ഇത് തിരിച്ചറിയാന്‍ ചില മെഡിക്കല്‍ പരിശോധനങ്ങള്‍ നടത്തണമെന്നര്‍ത്ഥം.
ആ ടെസ്റ്റുകൾ ഇവയാണ്:
ആന്റി ടിജി, ആന്റി ഇപിഒ എന്നിവ രണ്ടു ടെസ്റ്റുകളാണ് മുഖത്ത് ഇതു പോലെ ഇരുണ്ട നിറം കാണുന്നുണ്ടെങ്കില്‍ ചെയ്യേണ്ടുന്ന ഒന്ന്. ഇത് തൈറോയ്ഡ് ടെസ്റ്റാണ്. തൈറോയ്ഡ് ആന്റിബോഡി ടെസ്റ്റുകളാണ് ഇവ. ഇതു പോലെ തൈറോയ്ഡ് നോഡ്യൂളുകളുണ്ടോയെന്ന് ടെസ്റ്റ് ചെയ്തു നോക്കണം. രണ്ടാമത്തേത് ഐജിഇ എന്ന ടെസ്റ്റാണ്. ഇത് ചെയ്യുന്നത് എച്ച് പൈലോറി ഇന്ഫെക്ഷന്, ഗ്ലൂട്ടെന്‍ ഇന്‍ടോളറന്‍സ്, കുടല് സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ളവയാണ്. ഇതു പോലെ അള്‍ട്രാസൗണ്ട് സ്കാന്‍, ലിവര്‍ ടെസ്റ്റുകളും വേണം.
ലിവര്‍, കുടല്, തൈറോയ്ഡ് എന്നീ അവയവങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളെങ്കില്‍ ഇത്തരത്തില്‍ മുഖം കരുവാളിച്ചു വരാം. ഇതല്ലാതെ ചില ട്രീറ്റ്മെന്റുകളും മരുന്നുകളുമെല്ലാം മുഖം കരുവാളിയ്ക്കാന്‍ ഇടയാക്കും. ക്യാന്‍സര്‍ ട്രീറ്റ്മെന്റുകള്‍, പ്രത്യേകിച്ചും കീമോതെറാപ്പി പോലുള്ളവ ഇതിനുള്ള കാരണങ്ങളാണ്. ഇത്തരം ചികിത്സകള്‍ ചെയ്യുമ്പോള്‍ ഇതു പോലെ മുഖം കരുവാളിക്കുകയെന്നത് സാധാരണയാണ്. എന്നാൽ ഇത് ഇല്ലാത്തവർ ചെയ്യേണ്ടത് പൈലോറി ടെസ്റ്റ് തന്നെയാണ്.