ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അവസാനമില്ല, വ്യോമാക്രമണത്തില്‍ അഫ്ഗാന്‍ കുടുംബത്തിലെ 70 പേര്‍ കൊല്ലപ്പെട്ടു



ഗാസ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ 70-ലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 56 കാരനായ ഇസ്സാം അല്‍ മുഗ്റാബി, ഭാര്യ, അഞ്ച് കുട്ടികള്‍, മറ്റ് ബന്ധുക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റിക്ക് സമീപം ബോംബാക്രമണത്തില്‍ കുടുംബത്തിലെ 70ലധികം പേര്‍ കൊല്ലപ്പെട്ടതായി യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) പ്രസ്താവനയില്‍ പറഞ്ഞു. യുഎന്‍ സഹായ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

Read Also: അമിതവേ​ഗത്തിലെത്തിയ കാർ ഇരുചക്ര വാഹനത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

11 ആഴ്ച മുമ്പ് തുടങ്ങിയ ഓപ്പറേഷന്‍ വാള്‍സ് ഓഫ് അയണ്‍ നിര്‍ത്തിവെക്കില്ലെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. ഹമാസിന്റെ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന ഗാസ സിറ്റിയിലും തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലുമാണ് ഇപ്പോള്‍ പോരാട്ടം കേന്ദ്രീകരിച്ചിരിക്കുന്നത്.